Advertisement

മ്യാന്മറിലെ ചൈനീസ് കോൺസുലേറ്റിന് നേരെ സ്ഫോടക വസ്തു ഉപയോഗിച്ച് ആക്രമണം

October 19, 2024
2 minutes Read
china universities

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമായ മ്യാന്മറിൽ ചൈനീസ് കോൺസുലേറ്റിന് നേരെ ആക്രമണം. സ്ഫോടക വസ്തു ഉപയോഗിച്ചാണ് മ്യാന്മറിലെ മണ്ഡലേ നഗരത്തിൽ കോൺസുലേറ്റ് ആക്രമിച്ചത്. സംഭവത്തിൽ ആരെങ്കിലും കൊല്ലപ്പെട്ടതായോ ആർക്കെങ്കിലും പരിക്കേറ്റതായോ ഇതുവരെ വിവരമില്ല.

വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ആഖ്രമണം നടന്നത്. മ്യാന്മറിൽ ഔദ്യോഗിക സേനാ വിഭാഗമായ ജുണ്ഡയ്ക്ക് ആയുധവും സാമ്പത്തിക – പരിശീലന സഹായവും നൽകുന്നത് ചൈനയാണ്. രാജ്യത്ത് വടക്കൻ മേഖലയിലെ ഷാൻ സ്റ്റേറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആഭ്യന്തര കലാപകാരികൾക്കും ചൈന സഹായം നൽകുന്നുണ്ട്. 2021 ൽ ആങ് സാൻ സൂകിയെ സ്ഥാനഭ്രഷ്ടയാക്കി സൈന്യം അധികാരം പിടിച്ച മ്യാന്മറിൽ അന്ന് മുതലേ ആഭ്യന്തര സംഘർഷം രൂക്ഷമാണ്.

Story Highlights : China consulate in Myanmar hit with explosive device

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top