Advertisement

ഭരണഘടനാ പദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കും; തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്‍

October 19, 2024
2 minutes Read
M K stalin against Tamil nadu governor

തമിഴ് തായ് വാഴ്ത്ത് വിവാദത്തില്‍ തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഗവര്‍ണറെ തിരികെ വിളിക്കണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. (M K stalin against Tamil nadu governor)

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ തമിഴ്‌നാട്ടിലെ ഔദ്യാഗിക ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്ന് മനപ്പൂര്‍വം ദ്രാവിഡ എന്ന പദം ഒഴിവാക്കിയെന്നാരോപിച്ച് തുടങ്ങിയ പോര് തുടരുകയാണ്.തനിക്കെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് സ്റ്റാലിന്‍ രൂക്ഷമായ ഭാഷയില്‍ തന്നെ മറുപടി നല്‍കി. ഗവര്‍ണര്‍ രാജ്ഭവനെ രാഷ്ട്രീയവത്കരിച്ചു. തമിഴ്‌നാടിനോട് സ്‌നേഹമുണ്ടായിരുന്നുവെങ്കില്‍ വേദിയില്‍ വച്ച് തന്നെ ഗാനം ശരിയായി പാടാന്‍ ആവശ്യപ്പെടണമായിരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്‍ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്‍ക്ക് തമിഴ്ജനത മറുപടി നല്‍കുമെന്ന് മുഖ്യമന്ത്രി എക്‌സില്‍ കുറിച്ചു.

Read Also: പി പി ദിവ്യയെ തള്ളി കളക്ടർ; പരിപാടിയുടെ സംഘാടകൻ അല്ലാത്ത താൻ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല?, അരുൺ കെ വിജയൻ

തമിഴിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയും സ്റ്റാലിന്‍ വിവരിക്കുന്നുണ്ട്. ഗവര്‍ണറെ കേന്ദ്രസര്‍ക്കാര്‍ തിരികെ വിളിക്കണമെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നികുതി തടയുന്നതിലൂടെ ദ്രാവിഡരുടെ വീര്യം കുറയ്ക്കാന്‍ ആകില്ലെന്നും ഉദയനിധി തുടന്നടിച്ചു. വിഷയത്തില്‍ എഐഎഡിഎംകെ ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളും ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തി. സംസ്ഥാന ബിജെപി നേതാക്കളും കരുതലോടെയാണ് പ്രതികരിക്കുന്നത്.

Story Highlights : M K stalin against Tamil nadu governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top