Advertisement

ADM നവീൻ ബാബു പെട്രോൾ പമ്പിന് NOC നൽകുന്നതിൽ കാലതാമസം വരുത്തിയിട്ടില്ല; വീഴ്ചയോ വഴിവിട്ട ഇടപെടലോ ഉണ്ടായില്ല

October 22, 2024
2 minutes Read

കണ്ണൂരിലെ വിവാദ പെട്രോൾ പന്പിന് എൻഒസി നൽകുന്നതിൽ എഡിഎം കെ. നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത. പെട്രോൾ പമ്പ് അനുമതിയുമായി ബന്ധപ്പെട്ട് ടൗൺ പ്ലാനിങ് ഓഫീസർ എ ഡി എമ്മിന് കൈമാറിയ നിർണായക രേഖകളാണ് ട്വന്റിഫോറിന് ലഭിച്ചത്. കെ. നവീൻ ബാബുവിന്റെ ഭാഗത്ത് നിന്ന് വീഴ്ചയോ വഴിവിട്ട ഇടപെടലോ ഉണ്ടായില്ലെന്ന് തെളിയിക്കുന്നതാണ് രേഖകൾ.

സ്ഥലം പുനക്രമീകരിക്കണമെന്നും അതിന് ശേഷം അപേക്ഷ പുനപരിശോധിക്കണമെന്നും ടൗൺ പ്ലാനിങ് ഓഫിസർ മറുപടി നൽകി. പൊതുമരാമത്ത് വകുപ്പ് നിർദ്ദേശപ്രകാരം സ്ഥലം പുനക്രമീകരിച്ചു. ഇതിന് ശേഷം ടൗൺ പ്ലാനിങ് ഓഫിസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറു ദിവസം കൊണ്ട് എ ഡി എം എൻഒസി നൽകി. തീയ്യതി വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്.

Read Also: മേയർ-KSRTC ഡ്രൈവർ തർക്കം: യദു ബസ് ഓടിച്ചത് റൂട്ട് മാറി; മേയർക്കും സച്ചിൻദേവിനും എതിരായ രണ്ട് കുറ്റങ്ങൾ ഒഴിവാക്കി; അന്വേഷണ റിപ്പോർട്ട് പുറത്ത്

ADM കെ. നവീൻ ബാബുവിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ച പെട്രോൾ പമ്പ് വിവാദത്തിൽ നിർണായക മൊഴി വിവരങ്ങളും പുറത്തുവന്നു. ടൗൺ പ്ലാനിങ് ഓഫീസറുടെ ആദ്യ റിപ്പോർട്ടിലെ തടസം പരിഹരിക്കാൻ ടി. വി പ്രശാന്തനെ നിയമപരമായി കെ. നവീൻ ബാബു സഹായിച്ചുവെന്ന് എഡിഎം ഓഫീസിലെ ജീവനക്കാരുടെ മൊഴി.

Story Highlights : ADM Naveen Babu not delayed in giving NOC to petrol pump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top