Advertisement

വയനാട് ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിച്ച് പ്രിയങ്കാ ​ഗാന്ധി

October 23, 2024
1 minute Read

തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങുന്ന പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ വയനാട് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയ്ക്ക് മുമ്പിലാണ് നാമനിർദേശപത്രിക നൽകിയത്.

കൽപ്പറ്റ നഗരത്തെ ഇളക്കിമറിച്ചുള്ള റോഡ് ഷോയ്ക്ക് ശേഷമായിരുന്നു പത്രികാസമർപ്പണം. വയനാടിനെ പ്രതിനിധീകരിക്കുന്നത് തനിക്കുള്ള ആദരമെന്നും തന്റെ സഹോദരന് പോരാടാൻ ധൈര്യം നൽകിയ നാടാണ് വയനാടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. പ്രിയങ്കയും താനും വയനാടിന്റെ പ്രതിനിധികളായിരിക്കുമെന്ന് രാഹുൽ ഗാന്ധിയും ഉറപ്പ് നൽകി.

പത്രികാസമർപ്പണത്തിന് ശേഷം രാഹുൽ ഗാന്ധിയ്ക്കൊപ്പം പ്രിയങ്ക ഗാന്ധി പുത്തുമലയിലെത്തി. മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ ജീവൻ നഷ്ടമായവരുടെ കുഴിമാടങ്ങൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. സോണിയാഗാന്ധി, മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് മുഖ്യമന്ത്രിമാർ, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്ര, മകൻ റെയ്ഹാൻ തുടങ്ങിയവരും ഇന്ന് വയനാട്ടിലെത്തിയിരുന്നു.

Story Highlights : Priyanka Gandhi files nomination from Wayanad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top