പ്രിയങ്ക ഗാന്ധിക്കുള്ളത് 4.24 കോടി രൂപയുടെ നിക്ഷേപം, നാമനിര്‍ദേശ പത്രികയിലെ വിവരങ്ങള്‍ പുറത്ത്

വയനാട് ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് 4.24 കോടി രൂപയുടെ നിക്ഷേപമെന്ന് സത്യവാങ്മൂലം. നാമനിര്‍ദേശ പത്രികയിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 4.24 കോടി രൂപയുടെ നിക്ഷേപത്തില്‍ 3.67 ലക്ഷം രൂപ മൂന്ന് ബാങ്കുകളിലായാണുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചല്‍ ഫണ്ടുകളിലും ഓഹരികളിലുമായാണ്. 52,000 രൂപയാണ് പ്രിയങ്ക ഗാന്ധിയുടെ കൈവശമുള്ളത്.
1.15 കോടി രൂപയുടെ സ്വര്‍ണവും 29.55 ലക്ഷം രൂപയുടെ വെള്ളി, 2.10 കോടി രൂപയുടെ ഭൂസ്വത്ത് എന്നിങ്ങനെയാണു മറ്റ് ആസ്തികള്‍. 2004 മോഡല്‍ ഹോണ്ട സിആര്‍വി കാറും സ്വന്തമായുണ്ട്. 15.75 ലക്ഷം രൂപയാണ് കടബാധ്യത.
പ്രിയങ്കയ്‌ക്കെതിരെയുള്ളത് മൂന്നു കേസുകളാണ്. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും നാമനിര്‍ദേശ പത്രികയിലെ സത്യവാങ്മൂലത്തില്‍ പറയുന്നു.
Story Highlights : Priyanka Gandhi’s asset details in nomination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here