Advertisement

ഗസ്സ വെടിനിർത്തൽ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തർ സന്ദർശിക്കുന്നു

October 23, 2024
2 minutes Read

കഴിഞ്ഞ ഒരു വർഷമായി ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ ദോഹ സന്ദർശിക്കുന്നു. ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം തന്റെ പതിനൊന്നാമത് മിഡിൽ ഈസ്റ്റ് സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഖത്തറിലും എത്തുന്നത്.

ഗസയിലെ സംഘർഷം അവസാനിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും മുഴുവൻ ബന്ദികളുടെയും മോചനം ഉറപ്പാക്കലും ബ്ലിങ്കൻ ചർച്ച ചെയ്യുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ചൊവ്വാഴ്ച ഇസ്രായേലിൽ ആരംഭിച്ച ബ്ലിങ്കൻ്റെ ഒരാഴ്ചത്തെ പര്യടനത്തിൽ ഖത്തറിന് പുറമെ,ജോർദാനും സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Read Also: ഇനി ആകാശയാത്രയിലും സൗജന്യ ഇന്റർനെറ്റ്; ലോകത്ത് ആദ്യമായി സ്റ്റാർലിങ്ക് സജ്ജീകരിച്ച ബോയിംഗ് 777 വിമാനവുമായി ഖത്തർ എയർവേസ്

ഹമാസിൻ്റെ രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയെ ഇറാനിൽ ഇസ്രയേൽ കൊലപ്പെടുത്തിയതിന് ആഴ്ചകൾക്ക് ശേഷം ഇസ്രയേൽ ബന്ദികളുടെ മോചനത്തിനും വെടിനിർത്തൽ കരാറിനുമുള്ള ചർച്ചകൾക്കായാണ് ബ്ലിങ്കെൻ അവസാനമായി ഖത്തർ സന്ദർശിച്ചത്.

Story Highlights : US Secretary of State Antony Blinken visits Qatar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top