Advertisement

ശബരിമല റോപ് വേ നിർമ്മാണം എത്രയും വേഗം നടത്തും, നടപടികൾ ആരംഭിച്ചു; മന്ത്രി വി എൻ വാസവൻ

October 23, 2024
1 minute Read

ശബരിമല റോപ് വേയ്ക്കുള്ള ഭൂമിയെപ്പറ്റി ധാരണയായിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. കൊല്ലത്തു നിന്നാണ് വനഭൂമി നൽകുന്നത്. വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകും. ഇന്നത്തെ യോഗത്തിൽ ഭൂമിയെ പറ്റി അന്തിമധാരണയായി..ശബരിമല വിർച്വൽ ക്യൂവിൽ അടുത്ത ദിവസത്തെ ദേവസ്വം യോഗത്തിന് ശേഷം കൃത്യമായ ധാരണയുണ്ടാകും.

ശബരിമല റോപ് വേ നിർമ്മാണം എത്രയും വേഗം നടത്തും. അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിൽ വിവിധ ഉത്സവങ്ങൾ നടക്കുന്നുണ്ട്. അതൊന്നും നടത്താൻ കഴിയാത്ത അവസ്ഥ. പുതിയ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല. ഉത്തരവ് റദ് ചെയ്യണമെന്നാണ് സർക്കാരിന്റെ നിലപാട്. നിബന്ധനകൾ പാലിച്ച് തന്നെയാണ് ഉത്സവങ്ങൾ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : V N Vasavan on Sabarimala Ropeway

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top