ഖത്തറിൽ ശൈത്യകാലം ആഘോഷമാക്കാം; ലുസൈൽ വണ്ടർലാൻഡ് ഇന്ന് തുറക്കും

വിനോദവും സാഹസികതയും ആഡംബരവും ആഗ്രഹിക്കുന്ന ഖത്തറിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കുമായി ലുസൈൽ വിന്റർ വണ്ടർലാൻഡ് മൂന്നാം സീസണ് ഇന്ന് (ഒക്ടോബർ 24) തുറക്കും. ഖത്തറിന്റെ വിനോദ കേന്ദ്രമായ അൽ മഹാ ദ്വീപിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ലുസൈൽ വിന്റർ വണ്ടർലാൻഡ്, ഈ ശൈത്യകാലത്ത് ഒഴിവുവേളകൾ ആഘോഷമാക്കാനുള്ള ഏറ്റവും മികച്ച ഇടാമായിരിക്കും.
മികച്ച നിലവാരമുള്ള ഫൈൻ ഡൈനിംഗ് റെസ്റ്റോറന്റുകൾ, ലോകപ്രശസ്ത ബീച്ച് ക്ലബ്ബുകൾ, രാജ്യത്തെ ഏറ്റവും വലിയ സംഗീത വേദി എന്നിവയാണ് ലുസൈൽ വിന്റർ വണ്ടർലാൻഡിന്റെ സവിശേഷതകൾ. 50-ലധികം റൈഡുകളും തത്സമയ വിനോദ പരിപാടികളും ഇവിടെ ആസ്വദിക്കാം.
ഇന്ന്(വ്യാഴാഴ്ച) മുതൽ പ്രവൃത്തി ദിവസങ്ങളിൽ (ഞായർ – ബുധൻ) വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെയും, വാരാന്ത്യങ്ങളിൽ (വ്യാഴം – ശനി) വൈകീട്ട് 4 മണി മുതൽ മുതൽ പുലർച്ചെ 1 മണി വരെയും സന്ദർശകർക്ക് ഇവിടെ വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമുണ്ടാകും. ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചു. 75 ഖത്തർ റിയാലാണ് എൻട്രി ഫീ. ഔദ്യോഗിക ഇവന്റ് വെബ്സൈറ്റ് വഴി ടിക്കറ്റുകൾ വാങ്ങാൻ കഴിയും.
Story Highlights : Qatar Lusail Winter Wonderland opening today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here