രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്; പൊലീസ് സ്‌റ്റേഷനില്‍ ഒപ്പിടാന്‍ തിരുവനന്തപുരത്ത് എത്തേണ്ട

സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് സ്ഥാനാർത്ഥിയുമായ രാഹുൽ മാങ്കൂട്ടത്തിലിന് ഇളവ്. വോട്ടെടുപ്പ് തീരും വരെ തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്. തിരുവനന്തപുരം പൊലീസ് സ്റ്റേഷനിൽ എത്തി രാഹുൽ ഒപ്പിടേണ്ടെന്നും വ്യക്തമാക്കി. രാഹുലിന് ഇളവ് നൽകരുതെന്ന പൊലീസ് റിപ്പോർട്ട് തളളിയാണ് കോടതിയുടെ ഈ നടപടി. ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
എന്നാൽ പാലക്കാട് സ്ഥാനാർത്ഥിയെന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇതിനെതിരെ ഹർജി നൽകിയത്. സ്ഥാനാർത്ഥി ആയിട്ടും പൊലീസ് തന്നെ വേട്ടയാടുകയാണെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
Read Also: പിവി അൻവറിന്റെ ഡിഎംകെ റോഡ് ഷോയ്ക്ക് എത്തിയ സ്ത്രീകൾക്ക് നേരെ പ്രവർത്തകരുടെ ഭീഷണി
അതേസമയം, മുതിർന്ന നേതാക്കൾക്കൊപ്പമെത്തി രാഹുൽ മാങ്കൂട്ടത്തിൽ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. പി സി വിഷ്ണുനാദും,ഷാഫി പറമ്പിലും, വി കെ ശ്രീകണ്ഠനുമുൾപ്പടെയുള്ള നേതാക്കൾക്കൊപ്പമാണ് രാഹുൽ എത്തിയത്.
Story Highlights : Relaxation in bail conditions for Rahul mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here