ഇടവേള ബാബുവിനെതിരെ എടുത്ത കേസിന് താൽക്കാലിക സ്റ്റേ

നടൻ ഇടവേള ബാബുവിനെതിരായ കേസിന് സ്റ്റേ. ഹൈക്കോടതിയാണ് കേസ് നടപടികൾ സ്റ്റേ ചെയ്തത്. ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലായിരുന്നു നടനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ഇടവേള ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന നവംബർ 18 വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
Read Also: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി 29ന്
സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും തന്റെ താൽപര്യത്തിന് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടെന്നായിരുന്നു ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതി. അമ്മയിലെ അംഗത്വത്തിന് രണ്ട് ലക്ഷം രൂപ ഫീസ് നൽകണമെന്ന് ഇടവേള ബാബു പറഞ്ഞതായും പരാതിയലുണ്ട്. എന്നാൽ അഡ്ജസ്റ്റ് ചെയ്താൽ രണ്ടു ലക്ഷം വേണ്ട, അംഗത്വവും കിട്ടും കൂടുതൽ അവസരവും കിട്ടുമെന്ന് ഇടവേള ബാബു പറഞ്ഞതായി നടി വെളിപ്പെടുത്തിയിരുന്നു.
Story Highlights : Temporary stay of the case taken against Edavela Babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here