Advertisement

തോല്‍വി മുന്നില്‍ക്കണ്ട് ഇന്ത്യ, തോറ്റാല്‍ പരമ്പര നഷ്ടം; ന്യൂസിലന്‍ഡ് ലീഡ് 300 റൺസ് കടന്നു

October 25, 2024
1 minute Read

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്റെ ലീഡ് 300 റൺസ് കടന്നു. പൂനെയില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ന്യൂസിലന്‍ഡ് ലീഡ് 188 റണ്‍സാക്കി ഉയര്‍ത്തി. നിലവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 198 എന്ന നിലയിലാണ് ന്യൂസീലൻഡ്. സ്പിന്നര്‍മാരെ കൈയയച്ച് സഹായിക്കുന്ന പിച്ചില്‍ 300ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുക ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും.

ടോം ബ്ലണ്ടൽ (30), ഗ്ലെൻ ഫിലിപ്‌സ് (9 ) എന്നിവരാണ് ക്രീസില്‍. നേരത്തെ, ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 259നെതിരെ ഇന്ത്യ 156ന് എല്ലാവരും പുറത്താവുകയായിരുന്നു. 103 റണ്‍സിന്റെ ലീഡാണ് കിവീസ് ഒന്നാം ഇന്നിഗ്‌സില്‍ നേടിയത്. ഏഴ് വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്.

38 റണ്‍സ് നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. 30 റണ്‍സ് വീതം നേടിയ ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍. നേരത്തെ, മൂന്നിന് 197 എന്ന ശക്തമായ നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് 259 റണ്‍സിന് ഓള്‍ ഔട്ടായത്. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴ് വിക്കറ്റ് വീഴ്ത്തി.

Story Highlights : Ind vs Newzealand Second test

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top