‘നേതാക്കള്‍ സംസാരിച്ചപ്പോള്‍ കാര്യം മനസിലായി, ഇനി കടുത്ത പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കും’ : അബ്ദുല്‍ ഷുക്കൂര്‍

വൈകാരികമായ ഒരു സാഹചര്യത്തിലാണ് പാര്‍ട്ടി വിടുന്നു എന്ന പ്രസ്താവന നടത്തിയതെന്ന് സിപിഐഎം പാലക്കാട് ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍. ജില്ലാ സെക്രട്ടറിയുടെ ചില പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും ആ വേദനയില്‍ നിന്നാണ് പാര്‍ട്ടി വിടുന്നു എന്ന് പറഞ്ഞതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. നേതാക്കള്‍ സംസാരിച്ചപ്പോള്‍ കാര്യം മനസിലായി, ഇനി കടുത്ത പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കും- അദ്ദേഹം വ്യക്തമാക്കി.
മാധ്യമവേട്ടക്ക് ഇരയായെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. തന്നെ കടത്തിക്കൊണ്ടുപോയി എന്ന് വരെ വാര്‍ത്തകള്‍ വന്നു. മാധ്യമഭീകരത എന്താണെന്ന് ഇന്നലെ അറിഞ്ഞു – ഷുക്കൂര്‍ പറഞ്ഞു. അതേസമയം, സരിന്റെ വിജയത്തിന് വേണ്ടി അഹോരാത്രം പണിയെടുക്കുമെന്നും അബ്ദുല്‍ ഷുക്കൂര്‍ വ്യക്തമാക്കി.
Read Also: കോൺഗ്രസ് പരാജയപ്പെട്ടാൽ ജീവിക്കാൻ അനുവദിക്കില്ല; വിമതർക്കെതിരെ ഭീഷണിയുമായി കെ സുധാകരൻ
ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു വളരെ മോശമായി പെരുമാറുന്നുവെന്നും യോഗത്തില്‍ വച്ച് തന്നെ അവഹേളിച്ചെന്നും വ്യക്തമാക്കിക്കൊണ്ടാണ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി നടത്തിയ തെരഞ്ഞടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു.
പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ നേതൃത്വം ഇടപെട്ട് ചര്‍ച്ചയിലൂടെ പരിഹരിച്ചു. എന്‍.എന്‍.കൃഷ്ണദാസിനൊപ്പമാണ് ഷൂക്കൂര്‍ വേദിയിലെത്തിയത്.
Story Highlights : Palakkad CPIM area committee member Abdul Shukur about his former decision to leave party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here