അംഗീകാരമില്ലാത്ത ടാക്സി ആപ്പുകൾ ഉപയോഗിക്കരുത്; വീണ്ടും വ്യക്തത വരുത്തി ഖത്തർ ഗതാഗത മന്ത്രാലയം

ഇലക്‌ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴി യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുമതി ഉബർ, കർവ ടെക്നോളജി, ക്യൂ ഡ്രൈവ്, ബദർ ഗോ, ആബിർ, സൂം, കാബ് റൈഡ് എന്നീ കമ്പനികൾക്ക് മാത്രമാണെന്ന് ഖത്തർ ഗതാഗത മന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഗതാഗതത്തിനായി ഇലക്‌ട്രോണിക് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും ഗതാഗത മന്ത്രാലയത്തിന്റെ സർക്കുലറില്‍ രേഖപ്പെടുത്തിയിരിക്കുന്ന അംഗീകൃത ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കേണ്ടതെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് പ്രവർത്തിക്കുന്ന അനധികൃത ടാക്സി സർവിസുകള്‍ക്കെതിരെ മന്ത്രാലയം നേരത്തെയും മുന്നറിയിപ്പ് നല്‍കിയിരുന്നു.
Story Highlights : Qatar Ministry of Transport on unauthorized taxi app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here