Advertisement

കാനഡ മുറുകിയപ്പോള്‍ ജർമ്മനി അയഞ്ഞു, ഇന്ത്യക്കാർക്കുള്ള വിസ എണ്ണം വർധിപ്പിച്ചു

October 26, 2024
2 minutes Read
germany

ജർമ്മനിയിൽ തൊഴിലവസരം തേടുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യൻ പ്രൊഫഷണലുകൾക്കുള്ള വിസയുടെ എണ്ണം ഇരുപതിനായിരത്തിൽ നിന്ന് തൊണ്ണൂറായിരമായി വർധിപ്പിക്കുമെന്ന് ജർമ്മനിയുടെ പ്രഖ്യാപനം. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന ജർമൻ ബിസിനസ് 2024 ന്റെ പതിനെട്ടാമത് ഏഷ്യ- പസഫിക് കോൺഫറൻസിൽ വെച്ചാണ് തീരുമാനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ പ്രൊഫഷണൽസിനും വിദഗ്ധർക്കും ജർമ്മനിയിൽ ഇനി കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകും. ഇൻഫർമേഷൻ ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കുന്നതാണ് പുതിയ തീരുമാനം.

Read Also: ജര്‍മ്മനിയില്‍ നഴ്സിങ് ഹോമുകളില്‍ നഴ്സുമാര്‍; നോര്‍ക്ക റൂട്ട്സ്-ട്രിപ്പിള്‍ വിന്‍ റിക്രൂട്ട്മെന്റില്‍ സ്പോട്ട് രജിസ്ട്രേഷന് അവസരം

ജർമ്മനിയിലെ അനധികൃത കുടിയേറ്റം തടഞ്ഞ് വിദഗ്ദ്ധരായ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനാണ് പുതിയ തീരുമാനമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു. ഇന്ത്യയെ പോലെ തന്നെ ജർമ്മനിയുടെയും വളർച്ചയ്ക്ക് ഈ പുതിയ തീരുമാനം സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള സുരക്ഷ , സാമ്പത്തികം ,വാണിജ്യം, ഗവേഷണം, ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളും ചർച്ച ചെയ്തതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. പ്രതിരോധത്തിലും സാങ്കേതിക വിദ്യയിലും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രാധാന്യത്തെപറ്റിയും ജർമ്മൻ ചാൻസലർ എടുത്ത് പറഞ്ഞു . മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് ജർമ്മൻ ചാൻസലർ ഇന്ത്യയിൽ എത്തിയത്. 2021-ൽ അധികാരമേറ്റതിന് ശേഷം ചാൻസലർ ഒലാഫ് ഷോൾസിൻ്റെ മൂന്നാമത്തെ ഇന്ത്യൻ സന്ദർശനമാണിത്.

Story Highlights : The number of visas for Indians has been increased in Germany

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top