മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം: കെ സുരേന്ദ്രൻ

മദനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഐഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഐഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
വോട്ടർമാരെ കബളിപ്പിക്കാൻ ആണ് ലീഗ് വിരോധം പറയുന്നത്. ലീഗ് വർഗീയ കക്ഷി ആണോ മതേതര കക്ഷി ആണോ എന്ന് സിപിഐഎം നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ലീഗിനോട് മുഖ്യമന്ത്രി കാട്ടുന്ന വിരോധം തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് മാത്രമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. പി ജയരാജന്‍റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ്. ഇപ്പോൾ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണ്. എക്കാലവും ലീഗിനെ സഹായിച്ചത് സിപിഐഎം ആണ്.
പാലക്കാട് സിപിഐഎം ഞങ്ങളുടെ സഹായം തേടിയിട്ടുണ്ട്. ഞങ്ങൾ ആരുടെ സഹായവും തേടിപോയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിൽ രാഹുൽ മങ്കൂട്ടത്തിലിനു സീറ്റ് നൽകിയതിൽ എതിർപ്പുണ്ട്. കരുണാകരനെയും ഭാര്യയെയും മുരളിയേയും ആക്ഷേപിച്ച ആൾക്ക് സീറ്റ് നൽകിയെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights : K Surendran Against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here