Advertisement

ട്രെയിനിൽ സ്ഫോടനം നടത്താൻ ഗൂഢാലോചന, റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ച ഉത്തർപ്രദേശ് സ്വദേശി പിടിയിൽ

October 30, 2024
1 minute Read

ഹരിദ്വാർ-ഡെറാഡൂൺ റെയിൽവേ ട്രാക്കിൽ ഡിറ്റണേറ്ററുകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിൽ . ഉത്തർപ്രദേശിലെ രാംപൂർ സ്വദേശിയായ അശോക് എന്ന യുവാവാണ് പിടിയിലായത്. ഞായറാഴ്ച രാത്രിയാണ് മോട്ടി ചൂർ റെയിൽവേ സ്റ്റേഷനടുത്തുള്ള ട്രാക്കിൽ ഡിറ്റണേറ്ററുകൾ കിടക്കുന്നതായി വിവരം ലഭിച്ചത്.

തീവണ്ടിയിൽ സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയോടെയാണ് ഡിറ്റണേറ്ററുകൾ സ്ഥാപിച്ചതെന്ന് പൊലീസ് പറഞ്ഞു.മൊറാദാബാദ് റെയിൽവേ ഡിവിഷനിലെ കൺട്രോൾ റൂമിൽ നിന്നാണ് വിവരം ആർ പി എഫിനെ അറിയിച്ചത്. തുടർന്ന് അന്വേഷണ സംഘം സംഭവസ്ഥലത്തെത്തി ഡിറ്റണേറ്ററുകൾ കണ്ടെടുത്തു.

സിസിടിവി ദൃശ്യങ്ങളിൽ റെയിൽവേ ട്രാക്കിലൂടെ ഒരാൾ സംശയാസ്പദമായി നീങ്ങുന്നത് കണ്ടെത്തി . സിസിടിവി ദൃശ്യങ്ങൾ കൂടുതൽ വ്യക്തമായി പരിശോധിച്ച ശേഷമാണ് അശോകിനെ പിടികൂടിയത് .പ്രതിയിൽ നിന്ന് നിരവധി ഡിറ്റണേറ്ററുകൾ കണ്ടെടുത്തു.

Story Highlights : haridwar railway track explosive arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top