ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ഒല്ലൂരിൽ അമ്മയും മകനും വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ. മേൽപ്പാലത്തിന് സമീപത്തെ വീടിനുള്ളിലാണ് കാട്ടികുളം അജയ് ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ച 5 മണിയോടെ ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് ടെറസിന് മുകളിൽ മകൻ ജെയ്തു മരിച്ച് കിടക്കുന്നത് കണ്ടത്. വിഷം ഉള്ളിൽ ചെന്നാണ് ഇരുവരും മരിച്ചെതെന്നാണ് പ്രാഥമിക നിഗമനം.
Story Highlights : Mother and son found dead in house Thrissur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here