Advertisement

തമിഴ്‌നാട്ടിൽ ക്ഷേത്രത്തിനടുത്ത് കാവേരി നദിയിൽ റോക്കറ്റ് ലോഞ്ചർ; സൈന്യത്തിന് കൈമാറി

October 31, 2024
2 minutes Read
Rocket Launcher

തമിഴ്നാട്ടിലെ ട്രിച്ചി ജില്ലയിൽ കാവേരി നദിയുടെ തീരത്ത് ക്ഷേത്രത്തിനടുത്തായി ഒരു റോക്കറ്റ് ലോഞ്ചർ അടിഞ്ഞു. ഇത് പൊലീസ് സൈന്യത്തിന് കൈമാറി. ട്രിച്ചി അണ്ടനല്ലൂർ ക്ഷേത്രത്തിനോട് ചേർന്ന് നദീതീരത്താണ് റോക്കറ്റ് ലോഞ്ചർ കണ്ടെത്തിയത്.

ക്ഷേത്രത്തിലെത്തിയ വിശ്വാസികളാണ് ആദ്യം ഇത് കണ്ടത്. ഇളം നീല, കറുപ്പ് നിറത്തിലുള്ള ലോഹം റോക്കറ്റ് ലോഞ്ചറാണെന്ന സംശയം ബലപ്പെട്ടതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്.

പൊലീസ് ഇത് പുഴയിൽ നിന്ന് എടുത്ത് ഇന്ത്യൻ ആർമിയുടെ 117 ഇൻഫൻട്രി ബറ്റാലിയന് കൈമാറി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. റോക്കറ്റ് ലോഞ്ചർ എവിടെ നിന്ന് വന്നു എന്നതിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

Story Highlights : Rocket launcher found near Tamil Nadu temple, handed over to Army.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top