Advertisement

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് പ്രചാരണത്തിന് ഇറങ്ങും; കെ മുരളീധരൻ 24 നോട്

November 1, 2024
1 minute Read

പാർട്ടി ആവശ്യപ്പെട്ടാൽ പാലക്കാട് പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ മുരളീധരൻ 24 നോട്. ചേലക്കരയിൽ അഞ്ചിന് പ്രചാരണത്തിന് എത്തും. പാലക്കാട് തീരുമാനിച്ചിട്ടില്ല. കെ സി വേണുഗോപാൽ ബന്ധപ്പെട്ടിരുന്നു. പ്രചാരത്തിന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടി പറഞ്ഞാൽ അനുസരിക്കും. പ്രതിപക്ഷ നേതാവ് സന്ദേശം അയച്ചിട്ടില്ല. വേണമെങ്കിൽ ഫോണിൽ വിളിക്കാമായിരുന്നു എന്നാൽ വി ഡി സതീശൻ വിളിച്ചിട്ടില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി. തന്റെ നിലപാടിനല്ല പാർട്ടിയുടെ വിജയത്തിനാണ് പ്രാധാന്യമെന്നും മുരളീധരൻ പറഞ്ഞു.

തൻ്റെ സാന്നിധ്യം ആര് ആഗ്രഹിച്ചാലും താൻ അവിടെ ഉണ്ടാകുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. സുരേഷ് ഗോപി സിനിമ ഡയലോഗിൽ നിന്ന് പുറത്ത് വരണമെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങൾ തെരഞ്ഞെടുപ്പ് കഴിയുംവരെ ചർച്ച ചെയ്യാനില്ല. കൊടകര വെളിപ്പെടുത്തൽ സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

Story Highlights : k muraleedharan will be campaigning in palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top