Advertisement

ദേവദത്ത് ഷാജിയുടെ ‘ധീരൻ’ തുടങ്ങി; ക്ലാപ്പടിച്ച് സജിൻ ഗോപു

November 3, 2024
3 minutes Read
dheeran

ഷോർട്ട് ഫിലിമുകളിലൂടെയും സൂപ്പർ ഹിറ്റുകളായ കുമ്പളങ്ങി നൈറ്റ്സ്, ഭീഷ്മപർവ്വം എന്നീ ചിത്രങ്ങളിലൂടെയും സുപരിചിതനായ ദേവദത്ത് ഷാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ധീരൻ’. രാജേഷ് മാധവൻ നായകനാകുന്ന ധീരന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പനിച്ചയത്ത് ആരംഭിച്ചു. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ് നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശിഷ്യന്റെ ആദ്യ സംവിധാന ചിത്രത്തിന്റെ പൂജയിൽ അമൽ നീരദ് എത്തിയിരുന്നു.

സൂപ്പർ ഹിറ്റായി മാറിയ ജാൻ.എ.മൻ, ജയ ജയ ജയ ജയ ഹേ, ഫാലിമി എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ തുടങ്ങിയ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

Story Highlights : Devadath shaji Dheeran movie started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top