കാലിക്കറ്റ് എഫ് സി സൂപ്പർ ലീഗ് കേരള ഫൈനലിൽ; തിരുവനന്തപുരം കൊമ്പന്‍സിനെ 2–1ന് തകര്‍ത്തു

സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ് സി ഫൈനലിൽ. തിരുവനന്തപുരം കൊമ്പൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് കലാശപ്പോരിന് യോഗ്യത നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമായിരുന്നു കാലിക്കറ്റ് എഫ് സിയുടെ വിജയം.
ആദ്യ പകുതിയിൽ തിരുവനന്തപുരത്തിന് ലീഡ് നിലനിർത്താനായി. കാലിക്കറ്റ് എഫ്.സിക്ക് വേണ്ടി 60ാം മിനുട്ടിൽ സബ്ബായി എത്തിയ കെന്നഡിയുടെ ആദ്യ ടച്ച് തന്നെ ഗോൾ. സ്കോർ 1-1. ബ്രിട്ടോ ഒരുക്കിയ പന്തായിരുന്നു കെന്നഡി വലയിൽ എത്തിച്ചത്. 73ആം മിനുട്ടിൽ ക്യാപ്റ്റൻ ഗനി നിഗം അഹമ്മദിലൂടെ കാലിക്കറ്റ് ലീഡ് എടുത്തു.
നാളെ വൈകിട്ട് 7.30 ന് നടക്കുന്ന രണ്ടാംസെമിയിൽ കണ്ണൂർ വോറിയേഴ്സും ഫോഴ്സ കൊച്ചിയും ഏറ്റുമുട്ടും. രണ്ടു സെമികളിലും വിജയിച്ചെത്തുന്ന ടീമുകൾ പത്തിനു വൈകിട്ട് 7.30ന് നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും.
Story Highlights : Calicut FC Super League Kerala Football Final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here