‘കളക്ടറും ദിവ്യയും തമ്മില്‍ ഗൂഢാലോചന, ജാമ്യത്തിനുവേണ്ടി നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നു’, എഡിഎമ്മിന്റെ കുടുംബത്തിന്റെ വാദം

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴിയില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്ന് നവീന്‍ ബാബുവന്റെ കുടുംബം. പിപി ദിവ്യയും കണ്ണൂര്‍ ജില്ലാ കളക്ടറും തമ്മില്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഡ്വ. ജോണ്‍ എഫ് റാല്‍ഫ് ഉന്നയിക്കുന്നു. കളക്ടറും ദിവ്യയും തമ്മില്‍ ഗൂഢാലോചനയുണ്ട്. കളക്ടറുടെ മൊഴിക്ക് മുന്‍പും ശേഷവും ഉള്ള ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കണം. പ്രശാന്തന്റെ CDR എടുക്കണം. തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ട് വെക്കുന്നു. ജാമ്യത്തിനുവേണ്ടി നവീന്‍ ബാബുവിനെ അഴിമതിക്കാരനായി ചിത്രീകരിക്കുന്നുവെന്നും വാദമുണ്ട്.
കളക്ടര്‍ സൗഹൃദപരമായി പെരുമാറുന്ന ഉദ്യോഗസ്ഥന്‍ അല്ലെന്നും കളക്ടറോട് എഡിഎം കുറ്റസമ്മതം നടത്തി എന്ന വാദം തെറ്റെന്നും വാദമുണ്ട. സംസ്‌കാര ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ യോഗ്യതയില്ലാത്ത, അവധി പോലും കൊടുക്കാത്ത, റിലീവിംഗ് വൈകിപ്പിച്ച ഉദ്യോഗസ്ഥനോട് ആരെങ്കിലും കുറ്റസമ്മതം നടത്തുമോ എന്ന ചോദ്യവും കുടുംബം ഉന്നയിക്കുന്നുണ്ട്.
പ്രശാന്തന്‍ കൈക്കൂലി കൊടുത്തു എന്ന പരാതി അംഗീകരിച്ചു അന്വേഷണം നടത്താമെന്നും ആരോപണ വിധേയന്‍ മരിച്ചാലും അന്വേഷണം നടത്താവുന്നതാണെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന് വേണ്ടി അഭിഭാഷകന്‍ വാദിച്ചു. കൈക്കൂലി ഉണ്ടെങ്കില്‍ കണ്ടുപിടിക്കാം. പക്ഷേ കേസെടുത്തിട്ടില്ല. പ്രശാന്ത് കൈക്കൂലി നല്‍കി എന്ന് അവകാശപ്പെടുന്നു എന്നാല്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ല. ഒരു സര്‍ക്കാര്‍ ജീവനക്കാന്‍ പെട്രോള്‍ പമ്പ് തുടങ്ങണമെന്ന് ആവശ്യപ്പെട്ട് വരുമ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തടയേണ്ടതല്ലേ എന്ന ചോദ്യവും ഉന്നയിച്ചു.
ദിവ്യയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചു നടന്നുവെന്നും ആരോപണമുണ്ട്. കീഴടങ്ങിയിരുന്നില്ലെങ്കില്‍ പോലീസിന് വീണ്ടും ഒളിച്ചു നടക്കേണ്ടി വന്നേനെയെന്നും കോടതിയില്‍ വിമര്‍ശിച്ചു.
Story Highlights : Naveen Babu’s family in court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here