Advertisement

സന്ദീപ് വാര്യർ സിപിഐയിലേക്ക്….?; ചർച്ചകൾ അവസാനിപ്പിച്ച് ആർഎസ്എസ്

November 8, 2024
1 minute Read

സന്ദീപ് വാര്യരുമായുള്ള ചർച്ചകൾ അവസാനിപ്പിച്ച് ആർഎസ്എസ് നേതൃത്വം.
സന്ദീപ് പാലക്കാട് നിന്നുള്ള മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ആർഎസ്എസിന് വിവരം ലഭിച്ചു. പാലക്കാട് കൺവെൻഷനിലെ സന്ദീപിന്റെ നീക്കം മുൻനിശ്ചയിച്ച പ്രകാരമാണെന്നാണ് വിലയിരുത്തൽ. സന്ദീപ് വാര്യർ സിപിഐയിലേക്ക് പോയേക്കാമെന്ന് ബിജെപി നേതൃത്വം സംശയിക്കുന്നു.

മണ്ണാർക്കാട്ടെ സിപിഐ പ്രാദേശിക നേതാക്കളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തിയെന്നും സീറ്റ് ഉറപ്പ് ലഭിച്ചതായും ബിജെപി നേതൃത്വത്തിന് വിവരം ലഭിച്ചു. സന്ദീപിനെതിരെ കർശന നടപടിയിലേക്ക് ബിജെപി ദേശീയ നേതൃത്വം കടന്നേക്കും.

പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാടിലായിരുന്നു സന്ദീപ് വാര്യർ. വിട്ടുനിൽക്കുമ്പോൾ നേതൃത്വത്തിൽനിന്ന് ക്രിയാത്മക നിർദേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

ആയിരക്കണക്കിന് പ്രവർത്തകരുടെ മുന്നിൽവച്ച് സഹപ്രവർത്തകനെ അവഹേളിച്ചല്ല വ്യക്തിവിരോധം കാണിക്കേണ്ടത്. ഉപാധ്യക്ഷനായ രഘുനാഥനെ പറഞ്ഞ് ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന പ്രസിഡന്റ് ചെയ്യേണ്ടത്. ആത്മാഭിമാനത്തിന് മുറിവുപറ്റി നിൽക്കുന്ന ഒരാളോട് പേര് പറഞ്ഞ് ഭയപ്പെടുത്തരുത്. തന്നെ അപമാനിച്ചവർക്കെതിരെയാണ് പാർടി നടപടിയെടുക്കേണ്ടതെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു.

Story Highlights : RSS ends discussions with Sandeep Varier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top