Advertisement

വീസ തട്ടിപ്പുകൾ തുടർകഥ; സുരക്ഷിത കുടിയേറ്റം എങ്ങനെ സാധ്യമാക്കാം: സെമിനാറുമായി പിഎൽസി

November 8, 2024
2 minutes Read

യുകെ ഉൾപ്പടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള വീസ തട്ടിപ്പുകൾ തുടർകഥകളാകുന്ന സാഹചര്യത്തിൽ സുരക്ഷിത കുടിയേറ്റം എങ്ങനെ സാധ്യമാക്കാം എന്ന വിഷയത്തെ അടിസ്ഥാനമാക്കി വെബിനാർ സംഘടിപ്പിക്കുന്നു. വീസ തട്ടിപ്പ് സംഘങ്ങൾക്കെതിരെ പ്രവർത്തിക്കുകയും പ്രവാസികൾക്കു വേണ്ട നിയമ സഹായം എത്തിക്കുകയും ചെയ്യുന്ന പ്രവാസി ലീഗൽ സെല്ലിന്റെ(പിഎൽസി) യുകെ ചാപ്റ്റർ യുകെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന യുകെഎംഎസ്ഡബ്ലിയു ഫോറവുമായി ചേർന്നാണ് വെബിനാർ സംഘടിപ്പിക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിക്ക്(യുകെ സമയം) സൂമിലായിരിക്കും സെമിനാർ നടക്കുക.

പ്രവാസ മേഖലയിൽ വർധിച്ചു വരുന്ന മാനസിക ആരോഗ്യ പ്രശ്‌നങ്ങളും വെബിനാറിൽ ചർച്ച ചെയ്യും. പിഎൽസി യുകെ ചാപ്റ്റർ അധ്യക്ഷ സോണിയ സണ്ണി അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ പിഎൽസി ഗ്ലോബൽ പ്രസിഡന്റ് ജോസ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ന്യൂറോ സൈക്യാട്രിസ്റ്റ് ജോബി സഖറിയ, മാനസിക ആരോഗ്യ വിദഗ്ധൻ ബിജു ആന്റണി എന്നിവർ സെമിനാറിൽ വിവിധ സെഷനുകൾ നയിക്കും.

പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുക ലക്ഷ്യമിട്ട് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ കേരള സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ മാസങ്ങൾക്കു മുൻമ്പ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്കുമുൻപ് കേരള സർക്കാർ സ്പെഷ്യൽ ടാസ്‌ക്‌ഫോഴ്‌സ്‌ ഉൾപ്പെടെയുള്ള നടപടികൾ വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ സ്വീകരിച്ചിട്ടുമുണ്ട്.

Story Highlights : UK News Seminar with PLC for How to make safe migration possible

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top