Advertisement

മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് : ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

November 9, 2024
2 minutes Read
whatsapp group

മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറി. ഹാക്കിങ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ അറിയിച്ചു. കെ.ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നേരത്തെ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് കൈമാറിയതും റിപ്പോര്‍ട്ടിലുണ്ട്. ഫോറന്‍സിക്ക് പരിശോധനയിലും ഹാക്കിങ് തെളിഞ്ഞില്ല. ഗൂഗിളിന്റെ പരിശോധനയിലും ഹാക്കിങ് സാധ്യത തള്ളി.

Read Also: മുനമ്പം സമരം: സംഘപരിവാറിന് മുഖ്യമന്ത്രി കുടപിടിച്ചെന്ന് വി ഡി സതീശന്‍; ബിജെപിയെ ഭയന്ന് ലീഗ് പതാക മറച്ചത് മറന്നിട്ടില്ലെന്ന് തിരിച്ചടിച്ച് ബിനോയ് വിശ്വം

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ ഫോണില്‍ നിന്നു തന്നെയെന്ന മെറ്റയുടെ മറുപടി നേരത്തെ ലഭിച്ചിരുന്നു. ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് മുഴുവന്‍ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാല്‍ വിശദാംശങ്ങളെടുക്കാന്‍ സൈബര്‍ പൊലീസിന് കഴിഞ്ഞില്ല. മതവിഭാഗങ്ങളെ വേര്‍തിരിച്ച് പ്രത്യേകം വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് ഗുരുതര സര്‍വീസ് ചട്ടലംഘനമാണ്. മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്ലിം ഓഫീസേഴ്‌സ് തുടങ്ങി പേരില്‍ വന്ന ഗ്രൂപ്പുകള്‍ തന്റേതല്ലെന്നും ഹാക്കിംഗ് നടന്നെന്നുമായിരുന്നു വ്യവസായ വകുപ്പ് ഡയറക്ടറുടെ വിശദീകരണം. ഗ്രൂപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്തിരുന്നു.

Story Highlights : Religious Whatsapp group for bureaucrats: DGP handed over report to Chief Secretary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top