Advertisement

‘വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം’, വിവാദ പ്രസ്താവനയുമായി സുരേഷ് ഗോപി

November 9, 2024
2 minutes Read
suresh gopi

വഖഫില്‍ വിവാദപ്രസ്താവനയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നും ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിക്ക് മറുപടിയുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലക്കുടി രംഗത്തെത്തി. മുനമ്പത്ത് സമാധാനം കൊണ്ടു വരേണ്ടവര്‍ കലക്കാനാണ് ശ്രമിക്കുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.

മുനമ്പം വഖഫ് ഭൂമി വിഷയത്തിലാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വിവാദ പരാമര്‍ശവുമായി രംഗത്ത് എത്തിയത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നും അമിത് ഷാ അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കുമെന്നും ഭാരതത്തില്‍ ആ കിരാതം ഒതുക്കിയിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

Read Also: ‘ബിജെപി രാജ്യത്തുള്ളിടത്തോളം കാലം മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കില്ല’: അമിത് ഷാ

ഒരു കേന്ദ്ര മന്ത്രി പറയേണ്ട വാക്കുകളല്ല സുരേഷ് ഗോപി പറഞ്ഞതെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തമ്മില്‍ തല്ലിക്കാനാണ് നീക്കമെന്നും കേന്ദ്ര സര്‍ക്കാരിന്റേത് ഭിന്നിപ്പിക്കുന്ന തന്ത്രമെന്നും അദ്ദേഹം വിമര്‍ശിച്ചു. വഖഫ് വിഷയത്തില്‍ സുരേഷ് ഗോപി നടത്തിയ വിവാദ പ്രസംഗത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എവിടെ ചെന്നാലും ‘കലക്ക്’ ആണ്. പാലക്കാട്ട് പെട്ടി വച്ച് കലക്ക്, മുനമ്പത്ത് വഖഫ് വച്ച് കലക്ക്, വടകരയില്‍ കാഫിര്‍ വച്ച് കലക്ക്, പൂരം കലക്ക്, ഇനി വയനാട്ടില്‍ വല്ല കലക്കിനും വഴിയുണ്ടോ? ഈ നേരം കൊണ്ട് ഇവര്‍ക്ക് ദുരന്തത്തില്‍ ഇരയായവര്‍ക്ക് വല്ലതും കൊടുക്കാന്‍ മുന്‍കൈ എടുത്ത് കൂടെ – കുഞ്ഞാലിക്കുട്ടി ചോദിക്കുന്നു. കേന്ദ്ര മന്ത്രി വയനാട്ടില്‍ പറയേണ്ടത് അതുപോലുള്ള കാര്യങ്ങളല്ലേയെന്നും അദ്ദേഹം ആരാഞ്ഞു.

വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ പ്രചാരണത്തില്‍ പങ്കെടുക്കാനാണ് സുരേഷ് ഗോപി എത്തിയത്. നവ്യ ഹരിദാസിനായി നിരവധി പൊതു പരിപാടികളിലാണ് സുരേഷ ഗോപി ഇന്ന് പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷമായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സുരേഷ് ഗോപി രാഹുല്‍ഗാന്ധിക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

Story Highlights : Suresh Gopi on Waqf

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top