Advertisement

ഉള്ളി വില ഇനിയും കൂടുമോ? കണ്ണെരിയിച്ച് പൊള്ളുംവിലയില്‍ തന്നെ വില്‍പ്പന തുടരുന്നു

November 10, 2024
2 minutes Read
onion price hike kerala updates

സംസ്ഥാനത്ത് ഉള്ളി വില ഉയര്‍ന്ന് തന്നെ തുടരുന്നു. സവാളക്ക് കിലോ 85 രൂപയും ചെറിയ ഉള്ളിക്ക് 60 രൂപയും വെള്ളുത്തുള്ളിക്ക് 330 രൂപയുമാണ് വില. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യത്തിന് ഉള്ളി എത്താതെ വില കുറയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. (onion price hike kerala updates)

മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ മാര്‍ക്കറ്റുകള്‍ ഉണര്‍ന്ന് തുടങ്ങിയിട്ടുണ്ട്. പക്ഷേ വിളവെടുത്ത് പുതിയ ഉള്ളി എത്തുന്നില്ല. നിലവിലെ സ്റ്റോക്കാണ് കേരളത്തിലേക്ക് ഉള്‍പ്പെടെ കയറ്റി അയക്കുന്നത്. ദിവസങ്ങള്‍ കാത്തു കിടന്ന ശേഷമാണ് കേരളത്തില്‍ നിന്നും പോകുന്ന വാഹനങ്ങള്‍ക്ക് ഉള്ളി ലഭിക്കുന്നതും. കാലാവസ്ഥ അനുകൂലമായി തുടര്‍ന്നാല്‍ പ്രതിസന്ധി ഒരാഴ്ചകൊണ്ട് മറികടക്കാം എന്നാണ് പ്രതീക്ഷ. മറിച്ചായാല്‍ സവാള വില 100 കടക്കും. കേരളത്തില്‍ സവാളയുടെ ഹോള്‍സെയില്‍ വില പല ഇടങ്ങളിലും 75 പിന്നിട്ടു.

Read Also: ആഴക്കടല്‍ വില്‍പ്പനയെന്ന ചെന്നിത്തലയുടെ ആരോപണത്തിന് പിന്നിലെ വില്ലന്‍ എന്‍ പ്രശാന്ത്, പിന്നില്‍ ഇരുവരുടേയും ഗൂഢാലോചന; ആഞ്ഞടിച്ച് മേഴ്സിക്കുട്ടിയമ്മ

വെളുത്തുള്ളി വില റോക്കറ്റ് പോലെ കുതിക്കുകയാണ്. കിലോക്ക് 330 രൂപയാണ് ചിലറ വില. ചെറിയ ഉള്ളിക് 60 രൂപയും നല്‍കണം. സവാള വിലയുടെ വര്‍ധനവ് ബാക്കി വിഭവങ്ങളുടെ വില്പനയെയും ബാധിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളി എത്താതെ വില കുറയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കര്‍ണാടകയിലും മഴ തുടര്‍ന്നാല്‍ സവാള വില 100 കടക്കും. അതേസമയം ദീപാവലിക്ക് ശേഷം മാര്‍ക്കറ്റുകള്‍ തുറന്നതോടെ സംസ്ഥാനത്തേക്ക് സവാള എത്തി തുടങ്ങിട്ടുണ്ട്.

Story Highlights : onion price hike kerala updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top