Advertisement

എല്ലാം എളുപ്പം, ആരുടെയും സഹായം വേണ്ട; പ്രായമായവർക്ക് മാത്രമായി യുപിഐ ആപ്പ്

November 12, 2024
2 minutes Read

രാജ്യത്ത് ഇപ്പോൾ എല്ലാവരും ഡിജിറ്റൽ‌ മണി ട്രാൻസ്ഫറിലേക്ക് മാറികൊണ്ടിരിക്കുകയാണ്. കൊച്ചു കടകളിൽ പോലും ഇപ്പോൾ യുപിഐ സേവനങ്ങൾ ലഭ്യമാണ്. എന്നാൽ പ്രായമായവർക്ക് ഇത് ഉപയോ​ഗിക്കുന്നതിനെക്കുറിച്ച് വലിയ ധാരണക്കുറവും തട്ടിപ്പുകളിൽ വീഴാനുള്ള സാധ്യതകളും ഉണ്ട്. എന്നാൽ ഇതിനെല്ലാം പ്രതിവിധിയായിട്ട് പ്രായമായവർക്ക് വേണ്ടി മാത്രം ഒരു യുപിഐ ആപ്പ് എത്തിച്ചിരിക്കുകയാണ്.

എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കില്ല. സീനീയർ സിറ്റിസൺസിന് മാത്രമായാണ് ഈ പുതിയ യുപിഐ ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓൺ​ലൈൻ ക്ലബ് ആയ ജെൻ​വൈസ് ആണ് ഈ പുതിയ യുപിഐ ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. ആക്സിസ് ബാങ്കുമായ സഹകരിച്ചാണ് ആപ്പ് എത്തിച്ചിരിക്കുന്നത്. ജെൻ​വൈസ് യുപിഐ ആപ്പ് എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്.

ജെൻ​വൈസ് യുപിഐ ആപ്പ് ആൻ‍ഡ്രോയിഡ്, ഐഒസ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്. ലളിതമായ യൂസർ ഇന്റർഫേസ്, മെച്ചപ്പെടുത്തിയ സുരക്ഷ, സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവയെല്ലാമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ലൈറ്റ്, മൊബൈൽ നമ്പർ മാപ്പർ എന്നീ ഫീച്ചറുകൾ സഹിതമാണ് ഇത് എത്തുന്നത്. അ‌തിനാൽ ബാങ്ക് ഡീറ്റെയിൽസ്, ഫോൺ നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ഇടപാടുകൾ നടത്താം. വെറും നാല് നടപടിക്രമങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഫോണിൽ ഈ ആപ്പ് സജ്ജമാക്കാം. ഗൂഗിൾ പേ, ഫോൺ പേ, തുടങ്ങി വിവിധ യുപിഐ ആപ്പുകൾ സജീവമാണെങ്കിലും പ്രായമായവർ ഇത് ഉപയോ​ഗിക്കുന്നത് കുറവാണ്. ഓൺ​ലൈനിൽ ഇടപാട് നടത്തുന്നതിലെ ആശങ്കകളും എങ്ങനെ ​കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ച വ്യക്തതക്കുറവുമാണ് ഇതിന് കാരണം.

Story Highlights : GenWise launches first UPI payment solution tailored for senior citizen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top