Advertisement

‘പാലക്കാട് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം, ബിജെപി മൂന്നാമതായിക്കഴിഞ്ഞു’: എം വി ഗോവിന്ദന്‍

November 12, 2024
1 minute Read
mvg

പാലക്കാട് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടു വന്നിട്ടുള്ളതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഡോ. പി സരിന്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിനും ബിജെപിക്കും നേരത്തെ കിട്ടിയ വോട്ട് പാലക്കാട് ഇപ്പോള്‍ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് അവിടെ മത്സരമെന്നും ബിജെപി നിലവില്‍ തന്നെ മൂന്നാം സ്ഥാനത്തേക്ക് പോയെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും എന്ന് പറയാനാകില്ല. തത്കാലം വിലയിരുത്താന്‍ നില്‍ക്കണ്ട.എല്‍ ഡി എഫ് മികച്ച വിജയം നേടും. തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റും. യു ഡി എഫിന്റെ ജാതി രാഷ്ട്രീയം വിലപ്പോകില്ല – എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം, ചേലക്കരയിലും വയനാട്ടിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പോളിങിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി. അവസാന നിമിഷം വരെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയാണ് ഇരു മണ്ഡലങ്ങളിലും നടക്കുന്നത്.

Story Highlights : MV Govindan about Palakkad election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top