‘സ്വർഗത്തിൽ നിന്ന് ഇന്ദിരാ ഗാന്ധി തിരിച്ചുവന്നാലും ആർട്ടിക്കിൾ 370 നടപ്പാക്കില്ല’; അമിത് ഷാ

കോൺഗ്രസിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മു കശ്മീരിൽ ഒരു കാരണവശാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്നാണ് ബിജെപി നിലപാട്. ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് മടങ്ങിവന്നാലും ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
400 വർഷം പഴക്കമുള്ള ക്ഷേത്രങ്ങളും കർഷകരുടെ ഭൂമിയും ജനങ്ങളുടെ വീടുകളും വഖഫ് സ്വത്തായി മാറിയെന്ന് അമിത് ഷാ ആരോപിച്ചു. വഖഫ് നിയമം ഭേദഗതി ചെയ്യാൻ ബിൽ കൊണ്ടുവന്നു, എന്നാൽ രാഹുൽ ഗാന്ധിയും ശരദ് പവാറും ഇതിനെ എതിർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി തീർച്ചയായും വഖഫ് നിയമം ഭേദഗതി ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്യും.
ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവർക്കൊപ്പമാണ് ശിവസേന ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഔറംഗാബാദിൻ്റെ പേര് സംഭാജി നഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിനെ എതിർത്ത, രാമക്ഷേത്ര നിർമ്മാണത്തെ എതിർത്ത, മുത്തലാഖ് നിർത്തലാക്കുന്നതിനെ എതിർത്ത, ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ എതിർത്ത, സർജിക്കൽ സ്‌ട്രൈക്കിനെ എതിർത്തവരുടെ കൂടെയാണ് ഉദ്ധവ് താക്കറെ ഇരിക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു.
Story Highlights : indira gandhi returns from heaven amit shah on article 370
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here