മണിപ്പൂരിൽ വീണ്ടും സംഘർഷം; കർഷകർക്ക് നേരെ വെടിവെപ്പ്

സമാധാനം പുനഃ സ്ഥാപിക്കുന്നതിനിടെ മണിപ്പൂരിൽ വീണ്ടും ആക്രമണങ്ങൾ ഉണ്ടാവുകയാണ്. ബിഷ്ണുപുർ ജില്ലയിൽ കർഷകർക്ക് നേരെയാണ് അക്രമണം ഉണ്ടായത്. 20 ഓളം കർഷകരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. മേഖലയിൽ സുരക്ഷാസേനയും അക്രമികളും തമ്മിലുണ്ടായ ഏറ്റുമുട്ടൽ
15 മിനിറ്റോളം നീണ്ടു. ആക്രമികൾ കൊലപ്പെടുത്തിയ 31കാരി ക്രൂരബലാത്സംഗത്തിനിരയാതായിട്ടാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ശരീരത്തിന്റെ 99% പൊള്ളലേൽക്കുകയും അവയവങ്ങൾ മുറിച്ചു മാറ്റിയതായും റിപ്പോർട്ടിൽ കണ്ടെത്തി. തലയോട്ടി തകർത്ത നിലയിൽ ആണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ മണിപ്പൂരിൽ 14 പേരാണ് കൊല്ലപ്പെട്ടത്. സംഘർഷം കണക്കിലെടുത്ത് രണ്ടായിരത്തോളം അധിക കേന്ദ്രസേനയെ മണിപ്പൂരിലേക്ക് അയച്ചിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ യൂറോപ്പ്യൻ മണിപ്പൂരി അസോസിയേഷൻ അപലപിച്ചു.
Story Highlights : Conflict again in Manipur; Firing at farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here