Advertisement

കേരളത്തിൽ നിന്ന് കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് റെയിൽവേ പ്രത്യേക കോച്ച് അനുവദിക്കണം: മന്ത്രി വി അബ്ദുറഹ്മാൻ

November 14, 2024
2 minutes Read
v abdul

കേരളത്തിൽനിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായികതാരങ്ങൾക്ക് ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി അബ്ദുറഹ്മാൻ. ആവശ്യമുന്നയിച്ച് റെയിൽവേ ബോർഡ് ചെയർമാന് കത്തയച്ചു. ബാഡ്മിന്റൺ താരങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
റെയിൽവേ മന്ത്രി അടിയന്തിരമായി ഇടപെടണമെന്നും കത്തിൽ വ്യക്തമാക്കുന്നു.

നിലവിൽ ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ ട്രെയിൻ യാത്രയ്ക്ക് ഏറെ പ്രയാസപ്പെടുകയാണ്. എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാലും മുഴുവൻ പേർക്കും റിസർവേഷൻ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തേ നിശ്ചയിക്കാൻ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസർവേഷൻ നടത്താൻ സാധിക്കുന്നില്ല. അടിയന്തിര സാഹചര്യങ്ങളിൽ കായികതാരങ്ങൾക്ക് യാത്രയ്ക്ക് പ്രത്യേക കോച്ച് അനുവദിക്കുകയും എമർജൻസി ക്വാട്ടയിൽ പരമാവധി റിസർവേഷൻ ലഭ്യമാക്കുകയും വേണം. ഇക്കാര്യത്തിൽ റെയിൽവേ അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

Read Also: കൊല്ലത്ത് വിദ്യാർത്ഥി സ്കൂൾ കിണറ്റിൽ വീണ സംഭവത്തിൽ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്; കിണറിന്റെ മൂടി ദ്രവിച്ചിരുന്നതായി കണ്ടെത്തി

അതേസമയം, കേരള സ്കൂൾ ബാഡ്മിന്റൺ ടീമിന് ഭോപാലിലേക്കുള്ള യാത്രയ്ക്കായി ടിക്കറ്റ് ലഭിക്കാത്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ യാത്രയ്ക്കായി പകരം സംവിധാനം ഒരുക്കി നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ നടക്കുകയാണെന്നും വകുപ്പ് കൂട്ടിച്ചേർത്തു.

Story Highlights : Railways should allow special coach for players going to sports from Kerala: Minister V Abdurahiman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top