തമിഴ്നാട്ടിൽ ‘അമരൻ’ പ്രദർശിപ്പിക്കുന്ന തീയറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം; CCTV ദൃശ്യങ്ങൾ പുറത്ത്

തമിഴ്നാട്ടിൽ ശിവകാർത്തികേയൻ സായി പല്ലവി ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തീയറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം.ഇന്ന് പുലർച്ചയോടെയാണ് അമരൻ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററിലേക്ക് പെട്രോൾ ബോംബ് ആക്രമണം ഉണ്ടായത്. തിരുനൽവേലി അലങ്കാർ തീയറ്ററിന് മുന്നിലേക്ക് മുഖം മറച്ച രണ്ട് പേർ ബൈക്കിലെത്തി. ശേഷം മൂന്ന് തവണ പെട്രോൾ ബോംബ് എറിയുകയായിരുന്നു. ആക്രമണം നടക്കുമ്പോൾ തീയറ്ററിൽ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല.
Read Also: ‘ധനുഷിന് എന്നോട് പക, എന്റെ ഡോക്യുമെന്ററി പുറത്തിറക്കാൻ 10 കോടി ആവശ്യപ്പെട്ടു’: നയൻതാര
മേലെപാളയം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥയെ ആസ്പദമാക്കുന്നതാണ് ചിത്രം. ചിത്രം പുറത്തിറങ്ങിയതിനു പിന്നാലെ അനുകൂലിച്ചു പ്രതികൂലിച്ചും പല സംഘടനകളും രംഗത്തെത്തിയിരുന്നു. കശ്മീർ ജനതയെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് എസ്ഡിപിഐ കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. അതേസമയം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടക്കം ചിത്രത്തെ പ്രശംശിച്ചു. എന്തായാലും അമരൻ വമ്പൻ വിജയമാണ് തീയറ്ററിൽ നേടുന്നത്. 14 ദിവസങ്ങൾക്കുള്ളിൽ ചിത്രം 280 കോടി രൂപയിലധികം നേടി എന്നാണ് റിപ്പോര്‍ട്ട്.
Story Highlights : Petrol bomb attack on theater showing ‘Amaran’ in Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here