Advertisement

ബാബറി മസ്ജിദ് ജാംബവാന്റെ കാലത്തെ രാഷ്ട്രീയമെന്ന കെ സുധാകരന്റെ പരാമര്‍ശം; സന്ദീപ് ജീ വന്നതിന്റെ മാറ്റം കണ്ടു തുടങ്ങിയെന്ന് എ എ റഹീം

November 17, 2024
2 minutes Read
rahim

ബാബറി മസ്ജിദ് ജാംബവാന്റെ കാലത്തെ രാഷ്ട്രീയമെന്ന കെ സുധാകരന്റെ പരാമര്‍ശം ചര്‍ച്ചയാക്കാന്‍ എല്‍ഡിഎഫ്. സന്ദീപ് വാര്യര്‍ വന്നതിന്റെ ഇഫക്ട് എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് എ എ റഹീം പറഞ്ഞു. കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ ബി ടീം ആയി മാറിയിരിക്കുന്നുവെന്നും എ എ റഹിം കൂട്ടിച്ചേര്‍ത്തു.

ബാബറി മസ്ജിദ് വിഷയം ജാംബവാന്റെ കാലത്തെ കാര്യമാണെന്നാണ് കെപിസിസിയുടെ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. സന്ദീപ് ജീ വന്നതിന്റെ മാറ്റം കണ്ടു തുടങ്ങിയിരിക്കുന്നു. സന്ദീപിനെ ബിജെപി കോണ്‍ഗ്രസിലേക്ക് ഒരു ഡെപ്യൂട്ടേഷന് അയച്ചതാണെന്ന് തോന്നുകയാണ്. വിഷയത്തില്‍ മുസ്ലീ ലീഗ് നിലപാട് വ്യക്തമാക്കണം – റഹിം ആവശ്യപ്പെട്ടു.

ബാബറി മസ്ജിദ് ജാംബവാന്റെ കാലത്തെ രാഷ്ട്രീയമാണെന്നും അതൊന്നുമല്ല പാലക്കാട് ചര്‍ച്ച ചെയ്യേണ്ടത് എന്നായിരുന്നു സുധാകരന്റെ വിവാദ പ്രസ്താവന. ഇതിലായിരുന്നു റഹീമിന്റെ പ്രതികരണം.

Story Highlights : A A Rahim criticises K Sudhakaran on Babri Masjid remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top