‘കോൺഗ്രസ് ഓഫീസ് നിറയെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ്’: കെ സുരേന്ദ്രൻ

കോൺഗ്രസ് ഓഫീസ് നിറയെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺഗ്രസ് തയ്യാറാകുമോ എന്നും സുരേന്ദ്രൻ ചോദിച്ചു.
സ്ഥാനാർത്ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പിഎഫ്ഐ നേതാവാണ്. വഖഫ് ബോർഡ് അധിനിവേശം വ്യാപിക്കുന്നു. വി.ഡി.സതീശൻ ചെയ്യുന്നത് രാജ്യദ്രോഹമാണെന്നും നാല് വോട്ടിന് വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ ഒപ്പം കൂട്ടുകയാണെന്നും സുരേന്ദ്രൻ രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.
വി.ഡി.സതീശന് കണ്ടകശനിയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം. സന്ദീപ് പാണക്കാട് പോയത് നല്ല കാര്യമാണ്. പാലക്കാട് നഗരസഭ ഭരണം പിടിക്കാമെന്നത് സ്വപ്നമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കെ.മുരളീധരൻ പറഞ്ഞത് സത്യമാണ്. ഷാഫി പറമ്പിൽ വന്നതോടെ കോൺഗ്രസ് ഉപജാപക സംഘത്തിന്റെ കയ്യിലായി. ബിജെപി കൗൺസിലർമാർ കോൺഗ്രസിലേക്ക് പോകുമെന്നത് അഭ്യൂഹം മാത്രമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Story Highlights : K Suendran Against V D Satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here