സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികൾ പൊടിച്ച് സർക്കാർ; പരസ്യ ഹോർഡിങുകൾക്ക് ചെലവഴിച്ചത് കോടികൾ

സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികൾ പൊടിച്ചു സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാർ പരസ്യ ഹോർഡിങുകൾക്ക് മാത്രം ചെലവഴിച്ചത് കോടികളാണ്. കെ റെയിൽ മുതൽ ക്ഷേമ പദ്ധതികൾ വരെയുള്ളവയുടെ പരസ്യം ഇക്കൂട്ടത്തിലുണ്ട്. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജൻസികൾക്കായി നൽകിയത്.
2021-22 സാമ്പത്തിക വർഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. 14 ഓളം സ്വകാര്യ കമ്പനികൾക്കാണ് കരാർ ലഭിച്ചത്. 2022-23 ൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോർഡിങുകൾക്കായി ചെലവഴിച്ചത് 1,16,98,385 രൂപയാണ്. സ്വകാര്യ എജൻസികളുടെ എണ്ണം 22 ആയി ഉയർന്നു. 2023-24 സാമ്പത്തിക വർഷം പരസ്യ ചെലവ് 2,56,16,598 രൂപയായി. നടപ്പ് സാമ്പത്തികവർഷത്തിലെ 7 മാസങ്ങൾക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികൾക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപയാണ്.
Read Also: പൂരം കൊടിയിറങ്ങി, ഇനി നിശബ്ദ പ്രചാരണം; പാലക്കാട് മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്
അധികാരത്തിൽ മൂന്ന് വർഷവും 5 മാസവും പിന്നിടുമ്പോൾ പരസ്യം നൽകാൻ മാത്രം 6,41,94,223 രൂപയാണ് ചെലവിട്ടത്. വിവരാകാശ പ്രകാരം പുറത്തുവന്ന രേഖയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക ഞെരുക്കത്തിനെ തുടർന്ന് സർക്കാർ ട്രഷറി നിയന്ത്രണം വരെ ഏർപ്പെടുത്തുന്ന സാഹചര്യം സംസ്ഥാനത്ത് ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് പരസ്യത്തിനായി സർക്കാർ കോടികൾ പൊടിച്ചത്.
Story Highlights : Crores were spent on advertisement hoardings by Kerala government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here