Advertisement

‘UDFന് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടാകും; സന്ദീപ് ജിഫ്രി തങ്ങളെ കണ്ടിട്ടും കാര്യമില്ല’; എ.കെ. ബാലൻ

November 20, 2024
2 minutes Read

യുഡിഎഫിന് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടാകുമെന്ന് എകെ ബാലൻ. രാഹുൽ മാങ്കൂട്ടത്തിൽ സന്ദീപ് വാര്യറുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിന് തിരിച്ചടി ലഭിക്കുമെന്ന് എകെ ബാലൻ പറഞ്ഞു. സന്ദീപ് വാര്യരുടെ കറപറ്റിയ കൈകളെ അറേബ്യയിലെ മുഴുവൻ സുഗന്ധ ദ്രവ്യങ്ങൾ കൊണ്ട് കഴുകിയാലും രക്ഷയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മനുസ്മൃതിയുടെ ഭരണം വരുമെന്ന് പറഞ്ഞ ആൾ ജിഫ്രി തങ്ങളെ കണ്ടിട്ടും കാര്യമില്ലെന്ന് എകെ ബാലൻ പറഞ്ഞു. ആരെ പറ്റിക്കാനാണിതെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസും ആർഎസ്എസും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ട് ഇപ്പോൾ പ്രകടമാണ്. അവസാനഘട്ടത്തിലാണ് അണിയറ രഹസ്യങ്ങൾ പുറത്തുവന്നത്. അതിന്റെ ഭാഗമായിട്ടാണ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് പോയത്.

Read Also: തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീകോടതി

കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവും പരാമർശിക്കാത്ത രൂപത്തിലുളള വിഷലിപ്തകാര്യങ്ങൾ മത ന്യൂനപക്ഷങ്ങൾക്കെതിരെ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്ന ആളാണ് സന്ദീപെന്ന് എകെ ബാലൻ പറഞ്ഞു. അമ്മ മരിച്ചതിൽ ആരും വന്നില്ലെന്ന് പറഞ്ഞപ്പോഴാണ് സന്ദീപിനെ പിന്തുണച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞത് സരിനെപ്പറ്റിയാണെന്ന് എകെ ബാലൻ വ്യക്തമാക്കി.

Story Highlights : AK Balan says UDF will face a huge setback in by elections

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top