Advertisement

ഡൽഹിയിൽ വായു മലിനീകരണം; സർക്കാർ ജീവനക്കാകർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു

November 20, 2024
2 minutes Read

ഡൽഹിയിൽ വായു മലിനീകരണം കടുത്തതോടെ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ഡൽഹി സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാകർക്ക് വർക്ക്‌ ഫ്രം ഹോം പ്രഖ്യാപിച്ചു. 50% ജീവനക്കാർക്കാണ് വർക്ക്‌ ഫ്രം ഹോം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വായു ഗുണനിലവാര നിരക്ക് സിവിയർ പ്ലസ് വിഭാഗത്തിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

488 ആണ് ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിലെ വായുഗുണ നിലവാര നിരക്ക്. കടുത്ത പുകമഞ്ഞും തുടരുകയാണ്.മലിനീകരണം കൊണ്ട് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി പ്രത്യേക സംഘത്തെ രൂപീകരിക്കാൻ ഡൽഹിയിലെ ആശുപത്രികൾക്ക് സർക്കാർ നിർദ്ദേശം നൽകി. ഇത്തരം രോഗാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്ന ആളുകളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് നടപടി.

പുകമഞ്ഞും മലിനീകരണവും നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കുന്നതിന്നായി ഡൽഹി സർക്കാർ കേന്ദ്രത്തിന് കത്ത് അയച്ചു. ഡൽഹിയിൽ വാഹനങ്ങൾക്ക് ഒറ്റ ഇരട്ട അക്ക നമ്പർ നിയന്ത്രണം ഉടൻ നടപ്പാക്കാൻ ആലോചിക്കുന്നതായി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.

Story Highlights : Delhi air pollution: Government orders 50% of its employees to work from home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top