വിജയിച്ചു കഴിഞ്ഞെന്ന് സരിന്‍, ഉയര്‍ന്ന പ്രതീക്ഷയെന്ന് രാഹുല്‍, 5000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടാകുമെന്ന് കൃഷ്ണകുമാര്‍; പാലക്കാടന്‍ പ്രതീക്ഷകള്‍

ഓരോ വോട്ടും കൂട്ടിയും കിഴിച്ചും കാത്തിരിക്കുകയാണ് പാലക്കാട്ടെ മൂന്ന് മുന്നണികളും. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ പല അവകാശവാദങ്ങളുണ്ടെങ്കിലും, അതെല്ലാം മാറിമറിഞ്ഞേക്കുമെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ വിജയിച്ച് കഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍ പറഞ്ഞു. ഭൂരിപക്ഷം പറയാനില്ലെങ്കിലും നാളെ പകല്‍ പാലക്കാട് യുഡിഎഫ് ക്യാമ്പില്‍ ആഘോഷം തുടങ്ങിയിരിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്.
പൊളിറ്റിക്കല്‍ വോട്ടുകള്‍ക്കൊപ്പം ക്രൈസ്തവ വിഭാഗത്തിന്റെ 6000 വോട്ടുകള്‍ കൂടി ലഭിക്കുമെന്നാണ് എന്‍ഡിഎ പ്രതീക്ഷ. അങ്ങനെയെങ്കില്‍ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ പ്രതികരിച്ചു. കുറഞ്ഞത് അയ്യായിരം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയത് ബിജെപിയുടെ സംഘടന കെട്ടുറപ്പിനെ കൂടുതല്‍ ശക്തമാക്കുകയാണ് ചെയ്തത് എന്നും സി കൃഷ്ണകുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
ബൂത്ത് കണക്കുകള്‍ക്കപ്പുറം ശക്തമായ അടിയൊഴുക്കുകള്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുമെന്ന് നേതൃത്വങ്ങള്‍ക്ക് നന്നായി അറിയാം,അതുകൊണ്ട് പെട്ടിപൊട്ടും വരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും.
Story Highlights : Candidate’s expectation about Palakkad by-election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here