Advertisement

‘മിനി ദിശ’യക്ക് തുടക്കം; പ്ലസ് വൺ, പ്ലസ് ടു വിദ്യാര്‍ത്ഥികൾക്കായുള്ള കരിയര്‍ എക്സ്പോ ഉദ്‌ഘാടനം ചെയ്ത് മന്ത്രി ജി. ആര്‍ അനിൽ

November 22, 2024
1 minute Read

തിരുവനന്തപുരത്ത് പ്ലസ് വൺ, പ്ലസ്ടു വിദ്യാര്‍ത്ഥികൾക്കായുള്ള കരിയര്‍ എക്സപോ ‘മിനി ദിശ’യക്ക് തുടക്കമായി. സെന്റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്കൂളിലാണ് നവംബർ 22, 23 തിയതികളിൽ എക്സ്പോ നടക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിലെ സിജി ആൻഡ് എസി സെല്ലാണ് കരിയർ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആര്‍ അനിൽ നിര്‍വഹിച്ചു.

അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഡോ. ഷാജിത എസ് മുഖ്യപ്രഭാഷണം നടത്തി. സിജി ആൻഡ് എസി സെല്ല തിരുവനന്തപുരം ജില്ലാ കോര്‍ഡിനേറ്റര്‍ ഹരി പി സ്വാഗതം ആശംസിച്ചു.സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. അസീം, ഡെപ്യൂട്ടി ഡയറക്ടര്‍ സുധ കെ, ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീദേവി എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.

കരിയര്‍ എക്സപോ ഭാഗമായി, ഐഎസ്ആര്‍ഒ, ഐഐഎസ്ടി, ഐസര്‍, ഐച്ച്എം കോവളം, കേരള ഫൈൻ ആര്‍ട്സ് കോളജ്, കെൽട്രോൺ, സെൻട്രൽ പോളി ടെക്നിക്, എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഐസിഎഐ തിരുവനന്തപുരം ചാപ്റ്റര്‍, എൻസിഎസ്, കെ ഡാറ്റ് എന്നിവയുടെ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.

ഇതിനു പുറമെ രണ്ട് ദിവസങ്ങളിലായി ഉന്നത വിദ്യാഭ്യാസ സെമിനാറുകളും, കെ ഡാറ്റ് അഭിരുചി പരീക്ഷയും കരിയര്‍ എക്സപയുടെ ഭാഗമായി നടക്കുന്നുണ്ട്.

Story Highlights : Career expo mini disha begins Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top