Advertisement

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് മുന്‍ഭൂഉടമ സിദ്ദിഖ് സേഠിന്റെ കുടുംബം

November 22, 2024
3 minutes Read
land in munambam is waqf land says former owner

മുനമ്പത്തേത് വഖഫ് ഭൂമിയെന്ന് മുന്‍ഭൂഉടമ സിദ്ദിഖ് സേഠിന്റെ കുടുംബം. വഖഫായാണ് ഭൂമി നല്‍കിയതെന്നാണ് ഉടമ പറയുന്നത്. മുനമ്പം കേസില്‍ സിദ്ദിഖ് സേഠിന്റെ കുടുംബം കക്ഷി ചേരും. കേസ് പരിഗണിക്കുന്നത് വഖഫ് ട്രിബ്യൂണല്‍ അടുത്ത മാസം ആറിലേക്ക് മാറ്റി. ( land in munambam is waqf land says former owner)

മുനമ്പത്തേക്ക് വഖഫ് ഭൂമിയല്ലെന്നാണ് ഫറൂഖ് കോളജ് മാനേജ്‌മെന്റിന്റെ വാദം. സര്‍ക്കാരും കേസില്‍ കക്ഷി ചേര്‍ന്നേക്കും. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ വിധി പിന്‍വലിക്കണമെന്നാണ് ഫറൂഖ് കോള്ജ മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. എന്നാല്‍ 1950ല്‍ ഭൂമി വഖഫായി തന്നെയാണ് നല്‍കിയതെന്നാണ് മുന്‍ഭൂഉടമയുടെ കുടുംബം പറയുന്നത്.

Read Also: ഓഹരി വിലയില്‍ ഇന്നും ഇടിവ്, അദാനിയുടെ വ്യക്തിഗത ആസ്തിയും കുറയുന്നു; കൈക്കൂലിക്കേസില്‍ അദാനിയ്ക്ക് ഇന്നും വന്‍ പ്രഹരം

അതേസമയം വഖഫ് സംരക്ഷണ സമിതിയും കേസില്‍ കക്ഷി ചേരാനായി എത്തി. ഭൂമി വഖഫ് തന്നെയെന്നാണ് ഇവരുടെയും വാദം. ഭൂമി ദാനം ലഭിച്ചതെന്ന വാദമാണ് ഫാറൂഖ് കോളജ് മാനേജ്മന്റ് അസോസിയേഷന്‍ ഉന്നയിക്കുന്നത്. അതേസമയം കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി.

Story Highlights : land in munambam is waqf land says former owner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top