കർണാടകയിൽ എൻഡിഎക്ക് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും കോൺഗ്രസ് മുന്നിൽ

കർണാടക ഉപതെരഞ്ഞെടുപ്പിൽ എൻഡിഎക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. ഷിഗോൺ, സണ്ടൂർ, ചന്നപട്ടണ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഷിഗോണിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ പത്താൻ യാസി റഹ്‌മദ്ഖാൻ ലീഡ് ചെയ്യുകയാണ്. 49177 വോട്ടുകളാണ് ഇതുവരെ പത്താൻ യാസിറഹ്‌മദ്ഖാൻ നേടിയത്. ബി.ജെ.പി സ്ഥാനാർത്ഥിയായ ഭരത് ബൊമ്മ 48822 വോട്ടുകളുമായി രണ്ടാം സ്ഥാനത്താണ്. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊക്കൈയുടെ മകനാണ് ഭരത് ബൊമ്മെ.
സണ്ടൂരിൽ കോൺഗ്രസിന്റെ ഇ. അന്നപൂർണ 8239 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുകയാണ്. 78277 വോട്ടുകളാണ് ഇതുവരെ ഇ. അന്നപൂർണ നേടിയത്. 70038 വോട്ടുകളുമായി ബി.ജെ.പി സ്ഥാനാർത്ഥിയായ ബംഗാര സുമന്തയാണ് രണ്ടാം സ്ഥാനത്ത് .
ചന്നപട്ടണയിൽ 73143 വോട്ടുകളുമായി കോൺഗ്രസിൻ്റെ സി.പി. യോഗീശ്വര മുന്നേറുകയാണ്. 22063 വോട്ടിന്റെ ഭൂരിപക്ഷവുമായാണ് അദ്ദേഹം ലീഡ് തുടരുന്നത്. ജെ.ഡി.എസ് സ്ഥാനാർത്ഥിയായ നിഖിൽ കുമാരസ്വാമിയാണ് രണ്ടാം സ്ഥാനത്ത്. 51080 വോട്ടുകളാണ് അദ്ദേഹം ഇതുവരെ നേടിയത്.
ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് സിറ്റിങ് എം.എൽ.എമാർ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ മൂന്ന് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടന്നത്.
Story Highlights : Congress lead Karnataka bypolls results 2024
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here