Advertisement

ചേലക്കരയിൽ ഇവിഎം കൗണ്ടിങ് ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ യു ആർ പ്രദീപിന് വ്യക്തമായ ലീഡ്

November 23, 2024
1 minute Read
pradeep

ചേലക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടിന് തന്നെ പോസ്റ്റല്‍ ബാലറ്റ് എണ്ണിത്തുടങ്ങിയത് മുതൽ യു ആർ പ്രദീപിന് വ്യക്തമായ ലീഡ് ഉണ്ട്. ഇവിഎം കൗണ്ടിങ് ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി 1890 വോട്ടിനാണ് ലീഡ് ചെയ്തിരുന്നത്. നിലവിൽ 2008 ആണ് യു ആർ പ്രദീപിന്റെ ലീഡ്.

ചേലക്കര നിയോജക മണ്ഡലത്തില്‍ ലഭിച്ച തപാല്‍ വോട്ടുകൾ 1486 ആണ്. 85 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെട്ട ആബ്‌സന്റീ വോട്ടര്‍മാര്‍- 925, ഭിന്നശേഷിക്കാര്‍- 450, വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ – 43 എന്നിങ്ങനെ തപാല്‍ വോട്ടുകള്‍ ലഭിച്ചു. ഇടിപിബിഎസ് (സര്‍വ്വീസ് വോട്ടര്‍മാര്‍) സംവിധാനത്തിലൂടെ 68 തപാല്‍ വോട്ടുകളാണ് ലഭിച്ചത്.

Story Highlights : UR Pradeep leads in Chelakkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top