ശബരിമലയിൽ ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞത്, പതിനെട്ടാം പടി ചവിട്ടി ഗിന്നസ് പക്രു

പതിനെട്ടാം പടി ചവിട്ടി അയ്യപ്പനെ കണ്ട സന്തോഷം പങ്കുവച്ച് ചലച്ചിത്ര താരം ഗിന്നസ് പക്രു. എട്ടാം തവണ സന്നിധാനത്ത് എത്തുന്ന പ്രിയനടൻ ഓരോ തവണയും കൂടുതൽ മെച്ചപ്പെടുന്ന ഇവിടത്തെ സൗകര്യങ്ങളെ കുറിച്ച് സംസാരിച്ചു. ശബരിമലയിൽ സുരക്ഷ ഒരുക്കുന്ന പൊലീസ് സംവിധാനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യമാണെന്നും, സന്നിധാനത്ത് എല്ലാവരും ഹാപ്പിയാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ സംതൃപ്തമായ മുഖങ്ങളാണ് കാണാൻ കഴിഞ്ഞതെന്നും പക്രു വ്യക്തമാക്കി.ബന്ധുകളായ അഞ്ചുപേർക്കൊപ്പമായിരുന്നു ഗിന്നസ് പക്രുവിൻ്റെ ശബരിമല ദർശനം.
തിരക്കിനെ കൃത്യമായി നിയന്ത്രിച്ച് ഓരോ ഭക്തനും ദർശനം സാധ്യമാക്കുന്നുണ്ട്. ശബരിമല മുഴുവൻ പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പവിത്രം ശബരിമലയുടെ കൃത്യമായ നടത്തിപ്പ് വലിയ വ്യത്യാസമാണ് ശബരിമലയിൽ വരുത്തിയത്.
അതോടൊപ്പം ഓരോ ഭക്തനും ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് ഉൾപ്പെടുത്താതെ ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ദർശന ശേഷം തന്ത്രിയെയും മേൽശാന്തിയെയും കണ്ട ശേഷമാണ് ഗിന്നസ് പക്രു മലയിറങ്ങിയത്.
Story Highlights : Guinness Pakru Visited Sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here