‘യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ വര്‍ഗീയ ശക്തികള്‍’; രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് എ കെ ഷാനിബ്

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ വര്‍ഗീയ ശക്തികളെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് എ കെ ഷാനിബ്. കോണ്‍ഗ്രസ് രക്തസാക്ഷി പുന്ന നൗഷാദിന്റെ ഘാതകരുടെ പാര്‍ട്ടിയായ എസ്ഡിപിഐയെ കോണ്‍ഗ്രസ് ചേര്‍ത്തുനിര്‍ത്തിയെന്നും എകെ ഷാനിബ് പറഞ്ഞു. അവരോടൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനും ഫോട്ടോക്ക് നില്‍ക്കാനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന് ഒരു മടിയും ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.തുറന്നുപറഞ്ഞ് നടപടി ഏറ്റുവാങ്ങാന്‍ താന്‍ എടുത്ത തീരുമാനം ശരിയെന്ന് തെളിഞ്ഞെന്നും ഷാനിബ്. എസ്ഡിപിഐയുടെ കാലുപിടിച്ച് തെരഞ്ഞെടുപ്പില്‍ ജയിച്ച് എംഎല്‍എ ആയാല്‍ മതി എന്ന നിലയിലേക്ക് തരംതാണുവെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സിപിഐഎമ്മിനെ വിമര്‍ശിച്ചും യുഡിഎഫിനെ പുകഴ്ത്തിയും സമസ്ത മുഖപത്രം സുപ്രഭാതം.
സാമുദായിക വിഭാഗീയത ഉള്‍പ്പെടെയുള്ള വിലകുറഞ്ഞ പ്രചാരണം പാലക്കട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി നടന്നു.ഇത് മതേതര കേരളത്തിന്റെ മനഃസാക്ഷിയില്‍ ഏല്‍പിച്ച മുറിവ് ആഴമുള്ളതാണ്. അര്‍ഹിക്കുന്ന അവജ്ഞതയോടെ ഈ പ്രചരണത്തെ ജനാധിപത്യ കേരളം തള്ളി എന്നും മുഖപ്രസംഗം. പാലക്കാട് സ്വാതന്ത്ര സ്ഥാനാര്‍ത്ഥിയെ പരീക്ഷിച്ചിട്ടും എന്ത് കൊണ്ട് മൂന്നാം സ്ഥാനത്ത് നിന്ന് കരകയറാന്‍ കഴിഞ്ഞില്ലെന്ന് സിപിഐഎം പരിശോധിക്കണം
ചേലക്കരയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞത് അസംതൃപുതിയുടേത് ആണെന്നും പാര്‍ട്ടി പരിശോധിക്കണം എന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
Story Highlights : Youth Congress former leader A K Shanib about Palakkad by-election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here