Advertisement

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം നാളെ ഫെംഗല്‍ ചുഴലിക്കാറ്റാകും; തമിഴ്‌നാട്ടിലും ആന്ധ്രയിലും പുതുച്ചേരിയിലും മഴ കനക്കും

November 26, 2024
2 minutes Read
Cyclone Fengal very likely by November 27

തമിഴ്നാട്ടില്‍ മഴ കനക്കുന്നു. ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട അതി തീവ്ര ന്യൂനമര്‍ദം നാളെ ഫെംഗല്‍ ചുഴലിക്കാറ്റ് ആയി മാറും.തീരദേശജില്ലകളില്‍ അതിശക്തമായ മഴയും കടല്‍ക്ഷോഭവും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. (Cyclone Fengal very likely by November 27)

രണ്ട് ദിവസം മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഉച്ചയോടെ അതിതീവ്ര ന്യൂനമര്‍ദ്ദം ആയി മാറി.. ഈ ന്യൂനമര്‍ദ്ദം നാളെ ഫെംഗല്‍ ചുഴലിക്കാറ്റ് ആയി മാറും.തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും പുതുച്ചേരിയിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടില്‍ ആകെ ഓറഞ്ച് അലര്‍ട്ട് ആണ് നിലവിലുള്ളത്. തീരദേശമേഖലകളില്‍ പ്രത്യേകമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മയിലാട്തുറ അടക്കമുള്ള പ്രദേശങ്ങളില്‍ കടല്‍ക്ഷേഭം ശക്തമാണ്.

Read Also: ‘പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല’; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കുടുംബം

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി. രാമേശ്വരത്തും പാമ്പനിലും രാവിലെ മുതല്‍ മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കില്‍ പ്രശ്നങ്ങള്‍ നേരിടുന്നു. മയിലാട്തുറെ, കനത്ത മഴ പ്രതീക്ഷിക്കുന്ന ജില്ലകളില്‍ കളക്ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മഴ നേരിടാനുള്ള മുന്നൊരുക്കം നടത്തിയതായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എസ്ഡിആര്‍എഫ്. എന്‍ഡിആര്‍ എഫ് ടീമുകളും സജ്ജമാണ്. ദുരിതാശ്വാസക്യാമ്പുകള്‍ ആവശ്യാനുസരണം തുറക്കാനുള്ള തയ്യാറെടുപ്പ് നടത്തി. നാല് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights : Cyclone Fengal very likely by November 27

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top