Advertisement

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയിൽ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്‌

November 26, 2024
2 minutes Read

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്‌. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയിലാണ് വൻപ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുന്നത്. വയനാട് നിയുക്ത എം.പി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാട്-മലപ്പുറം-കോഴിക്കോട് നിന്നുള്ള നേതാക്കൾ യോഗം ചേരും. ഡൽഹിയിൽ വച്ചാണ് പ്രിയങ്കയുമായുള്ള കൂടിക്കാഴ്ച.കൂടിക്കാഴ്ചയിൽ തുടർ സമരപരിപാടികൾ ആസൂത്രണം ചെയ്യും.വയനാട് ഡിസിസി പ്രസിഡണ്ട്‌ എൻ ഡി അപ്പച്ചൻ, വയനാട് എംഎൽഎ ടി സിദ്ദിഖ്, എപി അനിൽ കുമാർ എംഎൽ എ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവർ ഡൽഹിയിൽ എത്തി.

അതേസമയം മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിൽ സഹായം നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകിയതായി ഡൽഹിയിലെ കേരളത്തിൻറെ പ്രത്യേക പ്രതിനിധി കെ.വി തോമസ് ഇന്നലെ അറിയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു. ദുരിതം അനുഭവിക്കുന്ന കർഷകരുടെയും വിദ്യാർത്ഥികളുടെ വായ്പ എഴുതി തള്ളണമെന്ന് ധനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്നും കെ.വി തോമസ് 24 നോട് പറഞ്ഞിരുന്നു.

2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിൻറെ ആവശ്യം. മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിനെതിരെ കേരളം പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടയാണ് ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയത്. പാർലമെൻറിലെ കേന്ദ്ര മന്ത്രിയുടെ ഓഫീസിൽ ആയിരുന്നു കൂടിക്കാഴ്ച. കേരളത്തിന് സഹായം നൽകാമെന്ന് കേന്ദ്രം ഉറപ്പുനൽകി. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞതായും കെ വി തോമസ് പറഞ്ഞു.

ദുരിതം അനുഭവിക്കുന്ന കർഷകരുടെയും വിദ്യാർത്ഥികളുടെയും വായ്പ എഴുതിത്തള്ളണമെന്നും കുടിക്കാഴ്ചയിൽ ആവശ്യം ഉന്നയിച്ചു. ഇക്കാര്യം പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും കെ വി തോമസ് വ്യക്തമാക്കി. പാക്കേജുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ കൈമാറിയിട്ടുണ്ട്.

Story Highlights : Wayanad landslide, Congress protest central and state governments

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top