Advertisement

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻവർധന; അഞ്ചുലക്ഷത്തിലധികം ഭക്തർ കൂടുതലായി എത്തി

November 28, 2024
2 minutes Read

ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻവർധന. കഴിഞ്ഞ സീസണേക്കാൾ അഞ്ചുലക്ഷത്തിലധികം ഭക്തർ കൂടുതലായി എത്തി. സ്പോട്ട് ബുക്കിംഗ് വഴിയെത്തിയവരുടെ എണ്ണം ഒരുലക്ഷം കടന്നു. 12 ദിവസത്തിനിടെ 9 ലക്ഷം തീർഥാടകരാണ് ദർശനം നടത്തിയത്. ഇന്നും രാവിലെ മുതൽ തീർഥാടകരുടെ തിരക്ക് തുടരുകയാണ്.

അതേസമയം പന്ത്രണ്ടു വിളക്കിന്റെ ദീപപ്രഭയിലാണ് ശബരിമല സന്നിധാനം. ഇന്നലെ വൈകിട്ട് ദീപാരാധനയോടെയായിരുന്നു തിരുസന്നിധിയില്‍ വിളക്കുകള്‍ തെളിയിച്ചത്.
ശരണമന്ത്രങ്ങള്‍ ഉരുവിട്ട് ആയിരകണക്കിന് ഭക്തരാണ് എത്തിയത്. ദീപാരാധനയ്ക്ക് ശേഷം അയ്യപ്പന് പുഷ്പാഭിഷേകം. അത്താഴ പൂജയ്ക്ക് പിന്നാലെ 11 മണിയോടെ ഹരിവരാസനം പാടി നടയടച്ചു. 12 വിളക്ക് കഴിയുന്നതോടെ മലയാളികളടക്കമുള്ള തീര്‍ത്ഥടകരുടെ എണ്ണത്തില്‍ ഇനി വര്‍ദ്ധന ഉണ്ടാകും.

ശബരിമലയിൽ ഇന്നത്തെ ചടങ്ങുകൾ

ശബരിമല ക്ഷേത്ര സമയം (28.11.2024)

രാവിലെ 3.00 – ഉച്ചയ്ക്ക് 1.00
വൈകുന്നേരം 3.00 – രാത്രി 11.00

പൂജാ സമയം

നെയ്യഭിഷേകം- രാവിലെ 3.30 മുതല്‍
ഉഷഃപൂജ- രാവിലെ 7.30
ഉച്ചപൂജ- 12.30
ദീപാരാധന-വൈകിട്ട് 6.30
അത്താഴപൂജ-രാത്രി 9.30
രാത്രി 11 മണിക്ക് ഹരിവരാസനത്തോടെ നട അടയ്ക്കും

Story Highlights : Huge rush of pilgrims at Sabarimala temple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top