Advertisement

വിവാദം അനാവശ്യമെങ്കിൽ പൂർണ്ണ പിന്തുണ; ‘ടർക്കിഷ് തർക്കം’ പിൻവലിച്ചതിൽ വിശദീകരണം തേടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

November 28, 2024
2 minutes Read
kfpa

‘ടർക്കിഷ് തർക്കം’ സിനിമ തീയറ്ററുകളിൽ നിന്ന് പിൻവലിച്ചതിൽ നിർമ്മാതാവിനോട് വിശദീകരണം തേടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വിവാദം അനാവശ്യമെങ്കിൽ ചിത്രത്തിന് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ.

റിലീസിനെത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു മതവികാരം വ്രണപ്പെടുത്തി എന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ചിത്രം തീയറ്ററുകളിൽ നിന്ന് അണിയറപ്രവർത്തകർ പിൻവലിക്കാൻ തീരുമാനിച്ചത്. നവംബര്‍ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയിരുന്നത്. സണ്ണി വെയ്‌നും ലുക്‌മാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. മുസ്ലിം സമുദായത്തിന്‍റെ ഖബറടക്കത്തെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്. ഒരു പള്ളിയും അവിടെ നടക്കുന്ന ഖബറടക്കവുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന ചില തര്‍ക്കങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. പത്രസമ്മേളനം നടത്തി ചിത്രത്തിന്‍റെ അണിയറ പ്രവർത്തകരാണ് സിനിമ താൽക്കാലികമായി തിയറ്ററിൽ നിന്ന് പിൻവലിക്കുന്ന വിവരം അറിയിച്ചത്.

Read Also: ‘തല ഇസ് ബാക്ക്’ ; വർഷങ്ങൾക്ക് ശേഷം ട്രാക്കിൽ ചീറി പായാൻ അജിത്

നവാസ് സുലൈമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രം നാദിര്‍ ഖാലിദ്, അഡ്വ. പ്രദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ലുക്മാനും സണ്ണി വെയ്‌നും ഒപ്പം ഹരിശ്രീ അശോകന്‍, ആമിന നിജ്ജം, ഡയാന ഹമീദ്, ജയശ്രീ ശിവദാസ്, ജോളി ചിറയത്ത് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story Highlights : Producers’ association seeks explanation from producer for pulling ‘Turkish Tharkam’ movie from theatres

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top