ഫിൻജാൽ ചുഴലിക്കാറ്റിനിടെ വെള്ളം കയറിയ എടിഎമ്മില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു

ഫിൻജാൽ ചുഴലിക്കാറ്റിനിടെ എടിഎമ്മിൽ നിന്ന് പണം എടുക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. ചെന്നൈയിൽ വൈദ്യുതാഘാതമേറ്റ് 3 പേരാണ് മരിച്ചത്.ടണലിലെ വെള്ളം ശേഖരിക്കുന്നതിനിടയിൽ ഗണേശപുരം സ്വദേശി ഷോക്കേറ്റ് മരിച്ചു.
ഉത്തർ പ്രദേശ് സ്വദേശിയായ ചന്ദൻ എന്ന യുവാവാണ് ചെന്നൈയിൽ ശനിയാഴ്ച എടിഎമ്മിന് സമീപം വൈദ്യുതാഘാതമേറ്റ് മരിച്ചത്. കനത്ത മഴയിൽ എടിഎമ്മിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതിയ ഇയാൾ തെന്നിവീണത് വൈദ്യുത കമ്പിയിലായതോടെയാണ് അപകടമുണ്ടായത്. എടിഎമ്മിന് സമീപത്തെ വെള്ളക്കെട്ടിൽ പൊന്തിക്കിടക്കുന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
വൈദ്യുതാഘാതമേറ്റ് തെറിച്ച് ഇയാൾ വഴിയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ഈ ഭാഗത്ത് പേമാരിയിൽ വെള്ളം കെട്ടിയതോടെ മൃതദേഹം വെള്ളക്കെട്ടിലാവുകയായിരുന്നു. മുതിയാൽപേട്ടിലെ സർക്കാർ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ മുതിയാൽപേട്ട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : fengal cyclone storm chennai flood atm electrocution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here